ഹി​ജ്​​റ പു​തു​വ​ർ​ഷം: ആ​ശം​സ​ക​ളു​മാ​യി ഭ​ര​ണാ​ധി​കാ​രി​ക​ൾ

ദു​ബൈ: ഹി​ജ്​​റ പു​തു​വ​ത്സ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​ശം​സ സ​ന്ദേ​ശ​വു​മാ​യി യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ യു.​എ.​ഇ​യി​ലെ​യും മു​സ്​​ലിം ലോ​ക​ത്തെ​യും ജ​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി യു.​എ.​ഇ ​പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു.

ഈ ​വ​ർ​ഷ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ദൈ​വാ​നു​ഗ്ര​ഹ​മു​ണ്ടാ​ക​ട്ടെ​യെ​ന്നും സ​മാ​ധാ​ന​ത്തി​നും ഒ​രു​മ​ക്കും സ​മൃ​ദ്ധി​ക്കു​മാ​യി പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​റ​ബ്​ ലോ​ക​ത്തെ വി​വി​ധ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ പു​തു​വ​ത്സ​ര സ​ന്ദേ​ശം അ​റി​യി​ക്കു​ക​യും ചെ​യ്തു. ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും ആ​ശം​സി​ച്ച അ​ദ്ദേ​ഹം ജ​ന​ങ്ങ​ൾ​ക്ക്​ പു​രോ​ഗ​തി​യും ഐ​ശ്വ​ര്യ​വും ഉ​ണ്ടാ​ക​ട്ടെ​യെ​ന്നും പ​റ​ഞ്ഞു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും സ​മാ​ന​മാ​യ സ​ന്ദേ​ശം അ​യ​ച്ചു. പു​തി​യ ഹി​ജ്​​റ വ​ർ​ഷ​ത്തി​ൽ എ​ല്ലാ​വി​ധ വി​ജ​യ​വു​മു​ണ്ടാ​ക​ട്ടെ​യെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ എ​ക്സ്​ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു.

Tags:    
News Summary - Hijra New Year: Rulers with greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.