ദുബൈ: ഹിജ്‌റ പുതുവർഷം 1448 പ്രമാണിച്ച് അവധിദിനമായി പ്രഖ്യാപിച്ച ജൂൺ 15 തിങ്കളാഴ്ച ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ ഒഴികെ ദുബൈയിൽ ഉടനീളമുള്ള പൊതു പാർക്കിങ്ങുകൾ സൗജന്യമായിരിക്കുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ജൂൺ 15ന് പുതുക്കിയ പ്രവർത്തന സമയം ആർ.ടി.എ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ആർ.ടി.എയുടെ എല്ലാ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളും അടഞ്ഞുകിടക്കും. എന്നാൽ, ഉം റമൂലിലെ കസ്റ്റമർ ഹാപ്പിനസ് സെന്‍റർ വഴിയും ദേര, അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കിയോസ്കുകൾ വഴിയും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമായിരിക്കും. തിങ്കളാഴ്ച എല്ലാ വാഹന പരിശോധനാ കേന്ദ്രങ്ങളും അടഞ്ഞുകിടക്കും.
മെട്രോ, ട്രാം സമയക്രമങ്ങൾ
ദുബൈ മെട്രോ: റെഡ്, ഗ്രീൻ ലൈനുകളിലെ മെട്രോ സർവീസുകൾ തിങ്കളാഴ്ച പുലർച്ചെ 5.00 മണി മുതൽ അർധരാത്രി 12.00 മണി വരെ സർവീസ് നടത്തും.
ദുബൈ ട്രാം: രാവിലെ 6.00 മണി മുതൽ പിറ്റേന്ന് പുലർച്ചെ 1.00 മണി വരെ ട്രാം സർവീസുകൾ ലഭ്യമായിരിക്കും.
പൊതു ബസുകൾ: പൊതു ബസുകൾ ഉപയോഗിക്കുന്ന യാത്രക്കാർ പുതുക്കിയ അവധിക്കാല സമയക്രമം അറിയാൻ ‘സുഹൈൽ’ ആപ്പ് പരിശോധിക്കണം. അൽ ഗുബൈബ ബസ് സ്റ്റേഷനും അബൂദബിക്കും ഇടയിൽ സാധാരണ സർവീസ് നടത്തുന്ന ബസ് റൂട്ട് E100, ജൂൺ 13 മുതൽ 15 വരെ താൽക്കാലികമായി നിർത്തിവെക്കും. പകരം, ഈ കാലയളവിൽ അബൂദബിയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് E101 ഉപയോഗിക്കാവുന്നതാണ്.
ജലഗതാഗതം: അവധി ദിവസങ്ങളിലും ജലഗതാഗത സേവനങ്ങൾ തുടരും. പുതുക്കിയ സമയക്രമങ്ങൾ ആർ.ടി.എയുടെ ഔദ്യോഗിക ചാനലുകൾ (https://rta.ink/4ieNSa0) വഴി ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.