അബൂദബി: 20 രാജ്യങ്ങളില്‍നിന്നുള്ള നൂറിലേറെ സര്‍വകലാശാലകള്‍ പങ്കെടുക്കുന്ന ഉന്നത വിദ്യാഭ്യാസ മേളക്ക് അബൂദബിയില്‍ തുടക്കമായി. നജാഹ് അബൂദബി എക്സിബിഷന്റെ 16ാം എഡിഷന്റെ ഭാഗമായാണ് വിദ്യാഭ്യാസ മേള അബൂദബിയില്‍ അരങ്ങേറുന്നത്. വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഭാവിയിലേക്ക് വഴികാട്ടുകയാണ് മേളയുടെ ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള സര്‍വകലാശാലകള്‍ തിരഞ്ഞെടുത്ത് അവിടേക്ക് പഠിക്കാന്‍ പോവാനുള്ള അവസരവും മേളയിലുണ്ട്.
ഞായറാഴ്ച തുടങ്ങിയ മേളക്ക് ചൊവ്വാഴ്ച കൊടിയിറങ്ങും. യു.എ.ഇക്ക് പുറമെ യു.എസ്.എ, കാനഡ, ബ്രിട്ടന്, ആസ്ട്രേലിയ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സര്‍വകലാശാലകള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഭാവി തെരഞ്ഞെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാവുന്നതാവും മേളയെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവേശന നടപടി, സ്കോളര്‍ഷിപ്പുകള്‍, കാമ്പസിനെക്കുറിച്ചുള്ള അറിവ് തുടങ്ങിയവ മേളയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.