അബൂദബി നഗരത്തിലേക്ക് രാവിലെ ഭാരവാഹനങ്ങൾക്കും ലേബർ ബസുകൾക്കും പ്രവേശന വിലക്ക്

അബൂദബി: അബൂദബി നഗരത്തിലേക്ക്​ പ്രവേശിക്കുന്ന ഭാരവാഹനങ്ങൾക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ആഗസ്റ്റ്​ 31മുതൽ സെപ്​റ്റംബർ നാലു വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതൽ 9.00 വരെയുള്ള പീക്ക് മണിക്കൂറുകളിലാണ് നിയന്ത്രണം.

അബൂദബി നഗരസഭ ഗതാഗത വകുപ്പിന് (ഡി.എം.ടി) കീഴിലെ ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ (അബൂദബി മൊബിലിറ്റി) ആണ് അറിയിപ്പ് നൽകിയത്. രാവിലെ സ്കൂളുകളും ഓഫീസുകളും തുറക്കുന്ന പീക്ക് സമയങ്ങളിൽ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വാഹനസഞ്ചാരം സുഗമമാക്കുന്നതിനുമാണ് നടപടി. അതേസമയം, ശുചീകരണ കമ്പനികളുടെ വാഹനങ്ങൾക്കും അവശ്യ ലോജിസ്റ്റിക്സ് പിന്തുണ നൽകുന്ന വാഹനങ്ങൾക്കും വിലക്കിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - Heavy vehicles and labor buses banned from entering Abu Dhabi city in the morning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.