ദുബൈ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ദുബൈയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളക്കെട് ട് നീക്കം ചെയ്യാൻ നഗരസഭ നടത്തിയത് രാപകൽ യജ്ഞം.
മണിക്കൂറിൽ അഞ്ച് മില്ലീമീറ്റർ എ ന്ന ശരാശരിയിൽ പ്രതീക്ഷിച്ച മഴ നേരിടാൻ ദുൈബെ നഗരസഭ നേരത്തെതന്നെ ഒരുക്കങ്ങൾ തുട ങ്ങിയിരുന്നു. 14 ന് തന്നെ 24 മണിക്കൂർ നീളുന്ന ശുചീകരണ പദ്ധതിക്ക് അധികൃതർ രൂപം നൽകിയ ിരുന്നു.
ഇതനുസരിച്ച് എമിറേറ്റിെൻറ എല്ല ഭാഗങ്ങളിലും വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്തു. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിനൊപ്പം അടിഞ്ഞുകൂടുന്ന മണലും വൃക്ഷങ്ങളുടെയും മറ്റ് ചെടികളുടെയും അവശിഷ്ടങ്ങളും മറ്റും നീക്കം െചയ്യാനുള്ള സാമഗ്രികളും തയാറാക്കിയിരുന്നു. വരവും ദിവസങ്ങളിൽ മഴ ശക്തിപ്പെട്ടാലും നേരിടാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്.
മഴവെള്ളം നീക്കം ചെയ്യാൻ 60 പമ്പിങ് സ്റ്റേഷനുകളാണ് ദുബൈയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇവക്ക് എല്ലാം കൂടി 1.75 ദശലക്ഷം മീറ്റർ ദൈർഘ്യമുള്ള ൈപെപ്പ് ലൈനുണ്ട്.
28000 പരിശോധനാ സംവിധാനങ്ങൾ ഉള്ള ഇൗ ലൈനിലേക്ക് 72000 ഡ്രെയിനേജ് സംവിധാനങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിലൂടെ എത്തുന്ന വെള്ളം 28 ഇടങ്ങളിലൂടെ ദുബൈ ക്രീക്കിലും കടലിലും എത്തും. മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകാൻ സഹായിക്കുന്ന ഇൗ ബൃഹത് സംവിധാനം തടസപ്പെടാതിരിക്കാനാണ് ജീവനക്കാർ പ്രധാനമായും ശ്രമിച്ചത്.
ഇൗ സംവിധാനത്തിൽ ഉൾപ്പെടാത്ത പ്രദേശങ്ങളിലെ മഴവെള്ളം ടാങ്കറുകളിലാണ് നീക്കം ചെയ്തത്. വെള്ളെക്കട്ടുണ്ടെങ്കിൽ അറിയിക്കാൻ ദുബൈ 24/7 ആപ്പിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.