ഫുജൈറയിൽ ശക്​തമായ മഴയിൽ മുങ്ങിയ റോഡ്​

ഫുജൈറ പ്രളയസമാനം; രക്ഷാദൗത്യത്തിന്​ ശൈഖ്​ മുഹമ്മദിന്‍റെ ആഹ്വാനം

ദുബൈ: യു.എ.ഇയിൽ ബുധനാഴ്ച പെയ്ത കനത്ത മഴയിൽ ഫുജൈറയിൽ പ്രളയസമാന സാഹചര്യം. റോഡുകളും വാദികളും നിറഞ്ഞു കവിഞ്ഞതോടെ പലയിടങ്ങളിലും താമസ സ്ഥലങ്ങളിൽ വെള്ളം കയറി. മഴ ബുധനാഴ്ച രാത്രിയും തുടർന്നതോടെ പ്രദേശത്ത്​ അടിയന്തിര രക്ഷാദൗത്യത്തിന്​ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ആഭ്യന്തര മന്ത്രാലയത്തോട്​ നിർദേശിച്ചു. രാജ്യത്തെ എല്ലാ എമിറേറ്റുകളിലെയും ദുരന്തനിവാരണ സേനകളോട്​ ഫുജൈറയിൽ രക്ഷാപ്രവർത്തനത്തിന്​ എത്താനാണ്​ നിർദേശിച്ചിട്ടുള്ളത്​. ബുധനാഴ്ച രാത്രി വൈകി ഊർജിത രക്ഷാപ്രവർത്തനം ആരംഭിച്ചതായാണ്​ വിവരം.


മഴയും വെള്ളപ്പൊക്കവും ബാധിച്ച എല്ലാ കുടുംബങ്ങളെയും താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റാനും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഹോട്ടലുകൾ ബുക്ക് ചെയ്യാനും കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തെ ​ ചുമതപ്പെടുത്തി. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന്​ പൊതുജനങ്ങളോട്​ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​.



Tags:    
News Summary - Heavy rain in Fujairah, UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.