ചിത്താരി ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മിഡിൽ ഈസ്റ്റ് കമ്മിറ്റിയുടെ മെംബർഷിപ് വിതരണോദ്ഘാടനം
അബൂദബി: കാസർകോട് ജില്ലയിലെ ചിത്താരി ഹസീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മിഡിൽ ഈസ്റ്റ് കമ്മിറ്റിയുടെ 2025-26 വർഷത്തെ മെംബർഷിപ് കാർഡ് ഹയ്യാക്ക് എന്ന പുതിയ പേരിൽ പുറത്തിറക്കി. മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് റാഫിയുടെ സാന്നിധ്യത്തിൽ ക്ലബ് രക്ഷാധികാരി ബഷീർ മൊബാഷ്, മുജീബ് മെട്രോക്ക് നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഹസൻ യാഫ, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ജലീൽ മെട്രോ, സെക്രട്ടറി ജാഫർ ബേങ്ങച്ചേരി, ട്രഷറർ ഇസ്മയിൽ തൈവളപ്പിൽ, കരീം സിബി, താജുദ്ദീൻ അക്കരെ, സൈനുദ്ദീൻ ടി.വി, മൂസ എകെട്ടി, അൻവർ സിബി, അഷ്റഫ് ടി.വി, റഊഫ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.