ദുബൈ: ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ അപമാനിക്കുന്ന വിധം സോഷ്യൽ മീഡിയയിൽ വിദ്വേഷപ്രചരണം നടത്തിയതിന് യു.എ.ഇ സ്വദേശിയായ മാധ്യമപ്രവർത്തകൻ അറസ്റ്റിലായി. കവിയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ താരിഖ് അൽ മെഹ് യ ാസാണ് പിടിയിലായത്. വീഡിയോയിൽ ഇന്ത്യക്കാരും ബംഗാളികളും ഉൾപ്പെടുന്ന പ്രവാസികളെ അറബ് പ്രവാസികളുമായി താരതമ്യം ചെയ്ത് ഇദ്ദേഹം നടത്തിയ പരമാർശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂഷൻ ഇയാളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
ഒരു സമൂഹത്തിെൻറ വികാരങ്ങളെ വൃണപ്പെടുത്തുന്ന പരമാർശമാണ് ഇദ്ദേഹം നടത്തിയത്. യു.എ.ഇ ഉയർത്തിപിടിക്കുന്ന സഹിഷ്ണുതാ മൂല്യങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടിയെന്ന് യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. രാജ്യം, വിശ്വാസം, വർണം, ഭാഷ എന്നിവയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് രാജ്യത്ത് അനുവദനീയമല്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടും. എല്ലാവരെയും ബഹുമാനിക്കുക എന്നത് യു.എ.ഇയുടെ അടിസ്ഥാന നയമാണ്. ഇത് ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്നും യു.എ.ഇ അധികൃതർ മുന്നറിയിപ്പ് നൽകി.
കോറോണ വൈറസ് ബാധയുടെ പശ്ചത്തലത്തിൽ പ്രവാസികളെ നാടുകടത്തണമെന്ന് നേരത്തേ കുവൈത്തി അഭിനേത്രി നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. ഇതിെൻറ തുടർച്ചയാണ് ഈ വിഡിയോ എന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.