ദുബൈ: വർഷങ്ങൾക്കു മുൻപ് കൈവിട്ടുപോയ ഉമ്മയേയും സഹോദരങ്ങളെയും സുഡാനിൽ നിന്ന് തേടിപ്പിടിച്ചെത്തിയ ഹനി നാദർ മർഗാനി അലിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ വേണ്ട നടപടികൾക്ക് പിന്തുണ നൽകുമെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഉറപ്പു നൽകി. കുഞ്ഞുനാളിൽ കുടുംബത്തിൽ നിന്ന് വേർപ്പെടുത്തി പിതാവ് സുഡാനിലേക്ക് കൊണ്ടുപോയ ഹനി മണ്ണാർക്കാട് സ്വദേശി ഫാറൂഖ്, റഹീം സിയാം കണ്ടം എന്നിവർ മുഖേനയാണ് ഉമ്മയുടെയും സഹോദരിമാരുടെയും വിലാസം കണ്ടെത്തിയത്.
ദുബൈയിലുള്ള സഹോദരിയെ കാണാനെത്തിയതിനെക്കുറിച്ച് ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന് മാധ്യമലോകവും വായനാ സമൂഹവും ഏറ്റെടുത്ത ഹനിയെ കാണാൻ കാത്തു കാത്തിരുന്ന ഉമ്മ നൂർജഹാൻ നാട്ടിൽ നിന്നെത്തിയിരുന്നു. ഷാർജയിൽ ജോലിയിൽ പ്രവേശിച്ച ഹനിക്ക് ഉമ്മയുടെയും സഹോദരങ്ങളുടെയും ഒപ്പം എന്നും കഴിയാൻ സൗകര്യം ലഭിക്കും വിധം ഇന്ത്യൻ പൗരത്വം നേടണം എന്നാണ് ആഗ്രഹം. ഇൗ ആവശ്യമുന്നയിച്ച് ഹനിയും സഹോദരി സമീറയും ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ. അൻവർ നഹ, സാമൂഹിക പ്രവർത്തകൻ ഹാരിസ് കുണ്ടുകര എന്നിവർക്കൊപ്പമാണ് സി.ജിയെ കണ്ടത്. ദുബൈയിൽ നിന്ന് ഹാനിക്ക് ഇന്ത്യൻ പൗരത്വ കാർഡിനുള്ള അപേക്ഷ നൽകുമെന്നും സമയബന്ധിതമായി പൗരത്വം ലഭിക്കുന്നതിന് സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാസ്പോർട്ട് കോൺസുൽ പ്രേം ചന്ദും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.