ദുബൈ കെ.എം.സി.സി കാസർകോട് ജില്ല സ്പോർട്സ് വിങ് യോഗം ദുബൈ ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ‘ഹലാ കാസ്രോട് ഗ്രാൻഡ് ഫെസ്റ്റി’ന്റെ പ്രചാരണാർഥം ഒക്ടോബർ 11ന് അബുഹൈൽ അമാന സ്പോർട്സ് ബേ ഗ്രൗണ്ടിൽ കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലത്തിൽ നിന്നായി 10 ടീമുകളെ പങ്കെടുപ്പിച്ച് ‘ഹലാ സോക്കർ ഫെസ്റ്റ്’സംഘടിപ്പിക്കുന്നു. ദേശീയതലത്തിലും സംസ്ഥാന തലത്തിലും കളിച്ച കളിക്കാർ വിവിധ ടീമുകളിലായി ബൂട്ടണിയും. പരിപാടി വൻ വിജയമാക്കാൻ അബൂഹൈൽ കെ.എം.സി.സി പി.കെ. കുഞ്ഞി അബ്ദുല്ല ഹാജി ഓഡിറ്റോറിയത്തിൽ ചേർന്ന ദുബൈ കെ.എം.സി.സി കാസർകോട് ജില്ല സ്പോർട്സ് വിങ് യോഗം തീരുമാനിച്ചു.
ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ റഫീഖ് പടന്ന അധ്യക്ഷത വഹിച്ചു. ഹലാ കാസ്രോട് ഗ്രാൻഡ് ഫെസ്റ്റ് പ്രവാസി മലയാളികളുടെ ദുബൈയിലെ വലിയ പ്രവാസി മഹോത്സവമായിരിക്കുമെന്നും പരിപാടി വൻവിജയമാക്കാൻ സജീവമായി രംഗത്തിറങ്ങണമെന്നും സലാം കന്യപ്പാടി അഭ്യർഥിച്ചു. ജില്ല ജനറൽ സെക്രട്ടറി ടീ.ആർ. ഹനീഫ്, സി.എ. ബഷീർ പള്ളിക്കര, സിദ്ദീഖ് ചൗക്കി, ഇബ്രാഹിം ബേരികെ, സൈഫുദ്ദീൻ മൊഗ്രാൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, റശീദ് പടന്ന, റശീദ് ആവിയിൽ, മുനീർ പള്ളിപ്പുറം, സുഹൈൽ കോപ്പ, താത്തു തല്‍ഹത്ത്, അനീസ് പി.കെ.സി, ഷാനു പാറപ്പള്ളി, പി.വി. ഹാരിസ്, മനാഫ് പള്ളിക്കര, യാസർ അർഫാത്ത് ഉദുമ, ഖാലിദ് പാലക്കി തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.ഡി. നൂറുദ്ദീൻ സോക്കർ ഫെസ്റ്റിനെ കുറിച്ച് വിശദീകരിച്ചു. ജനറൽ കൺവീനർ ബഷീർ പാറപ്പള്ളി സ്വാഗതവും മുനീർ പള്ളിപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.