ന്യൂഡൽഹി/ദുബൈ: ഹജ്ജ് 2026നുള്ള അപേക്ഷനടപടികൾ ജനുവരി 25ന് അവസാനിക്കുമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. നുസുക്(NUSUK) പോർട്ടലിൽ തീർഥാടകരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യൽ ഇതിനകം ആരംഭിച്ചതായും ജനുവരി അവസാനത്തോടെ ഇത് പൂർണമായി നിർത്തിവെക്കുമെന്നും സ്വകാര്യ ഹജ്ജ് ടൂർ ഓപറേറ്റർമാരായ സഫിയ ട്രാവൽസ് അറിയിച്ചു. അവസാന തീയതി കഴിഞ്ഞാൽ പുതിയ അപേക്ഷകളും ബുക്കിങ്ങുകളും നുസുക് പോർട്ടൽ അപ്ലോഡുകളും അനുവദിക്കില്ല.
കഴിഞ്ഞ വർഷങ്ങളിൽ അവസാന നിമിഷത്തിൽ അപേക്ഷ നൽകാൻ ശ്രമിച്ച പലർക്കും അവസരം നഷ്ടമായ സാഹചര്യങ്ങൾ ഉണ്ടായതായി അധികൃതർ ചൂണ്ടിക്കാട്ടി. ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന തീർഥാടകർ സമയം നഷ്ടപ്പെടുത്താതെ ഉടൻതന്നെ ബന്ധപ്പെട്ട സ്വകാര്യ ടൂർ ഓപറേറ്റർമാരെ സമീപിച്ച് അപേക്ഷ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. യു.എ.ഇയിൽ വിവരങ്ങൾക്ക് സഫിയ ട്രാവൽസ്: 04-3867771, 0507768400.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.