ഷാർജ: ലുലു സെൻട്രൽ മാൾ ഹാളിൽ ഭംഗിയോടെ സംഘടിപ്പിച്ച ഗുരുജയന്തി - പൊന്നോണം ആഘോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. ഗുരു വിചാരധാരയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സംഘടന പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. സ്വാമി സാന്ദ്രനന്ദൻ അനുഗ്രഹപ്രഭാഷണം നടത്തി. മുരളീധര പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ഒ.പി വിശ്വഭരൻ സ്വാഗതവും ട്രഷറർ പ്രഭാകരൻ പയ്യന്നൂർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ ഡോ. സാലാ മുഹമ്മദ് (ബെൽഫാസ്റ്റ് അൽ മാരസ്ദ), വ്യവസായി റോയൽ സുഗതൻ, ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി പ്രകാശ്, അഡ്വ. വൈ.എ. റഹീം, സുരേഷ് വെള്ളിമുറ്റം, ശ്യാം പി. പ്രഭു, ബിനു മനോഹരൻ, ഷാജി ശ്രീധരൻ, വന്ദന മോഹൻ, അതുല്യ വിജയകുമാർ എന്നിവർ ഗുരുജയന്തി ആശംസ നേർന്നു.
ഗുരുദേവ പുരസ്കാരം (മികച്ച പാർലമെന്റേറിയൻ)എൻ.കെ. പ്രേമചന്ദ്രൻ എം.പി ഏറ്റുവാങ്ങി. മാധ്യമ മേഖലയിൽ ശ്രദ്ധേയ സേവനം നടത്തിയ സാലിഹ് ടി.എം, ഇ.ടി. പ്രകാശ്, ടി.എം. പ്രമദ് ബി.കുട്ടി എന്നിവർക്ക് ഗുരുദേവ മാധ്യമ പുരസ്കാരം നൽകി ആദരിച്ചു. ഗുരുദേവ ബിസിനസ് എക്സലൻസ് അവാർഡ് നൗഷാദ് റഹ്മാനും യുവ സംരംഭക അവാർഡ് സലിൻ സുഗതൻ, യുവ ഐക്കൺ അവാർഡ് കരൺ ശ്യാം, വനിത സംരംഭക അവാർഡ് ദീജ സച്ചിൻ, സമഗ്ര സംഭാവനക്കുള്ള ഗുരുശ്രേഷ്ഠ അവാർഡ് എ.കെ. ബുഖാരി എന്നിവരും ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.