യാത്രക്കാരനിൽനിന്ന് പിടികൂടിയ തോക്ക്
Posted On
date_range Updated On
date_range ദുബൈ യാത്രക്കാരനിൽനിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം
ദുബൈ: ഫ്ലൈദുബൈ വിമാനത്തിലെ യാത്രക്കാരനിൽനിന്ന് ഡൽഹിയിൽ വെച്ച് പിസ്റ്റൾ കണ്ടെടുത്തിതിൽ അന്വേഷണം ആരംഭിച്ചു. ദുബൈ വിമാനത്താവളത്തിൽനിന്നാണ് ഇയാൾ ഡൽഹിലേക്ക് യാത്ര ചെയ്തത്. പിടിച്ചെടുത്ത പിസ്റ്റളിന്‍റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഡൽഹി കസ്റ്റംസാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ആദ്യത്തിലാണ് ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽനിന്ന് ചെറിയ തോക്ക് യാത്രക്കാരനിൽനിന്ന് കണ്ടെത്തിയത്. ഇന്ത്യക്കാരനായ പിസ്റ്റൾ കൊണ്ടുവന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ടതായും അന്വേഷണം നടക്കുന്നതായും ഫ്ലൈദുബൈ അധികൃതരും മാധ്യമങ്ങളോട് വെളിപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ വിദേശ രാജ്യത്തേക്ക് തോക്കുകൾ കൊണ്ടുപോകാൻ ശ്രമിക്കുന്നത് അറസ്റ്റിനും നിയമ നടപടികൾക്കും കാരണമാകുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.