അൽെഎൻ: ഗൾഫ് മാധ്യമം^പൊളോസിസ് ഇ.ആർ.പി വാറ്റ് ബോധവത്കരണ സെമിനാറിന് ഹരിത നഗരിയിൽ വൻ പ്രതികരണം. അൽെഎനിലെ ഇന്ത്യൻ സമൂഹത്തിെൻറ ആസ്ഥാനമായ െഎ.എസ്.സിയിെല മിനി ഒാഡിറ്റോറിയത്തിൽ വ്യാപാരികൾ ഒരുമിച്ചു ചേർന്നത് ഏറെ ശ്രദ്ധേയമായി. കൺവീനർ സവ്വാബ് അലി ആമുഖം നടത്തി. പൊളോസിസ് ഒാപ്പറേഷൻ മാനേജർ മുഹമ്മദ് യൂസുഫ് യാസീൻ, എച്ച് ആൻറ് ടി ടാക്സ് കണ്‍സള്‍ട്ടൻറ്സ് സീനിയര്‍ ടാക്സ് കണ്‍സള്‍ട്ടൻറ് സി.എം.എ ആബിദ് എന്നിവർ പ്രഭാഷണം നടത്തി. ഗൾഫ് മാധ്യമം സർക്കുലേഷൻ മാനേജർ മുഹമ്മദലി കോട്ടക്കൽ സ്വാഗതവും ബ്യൂറോ കോ ഒാർഡിനേറ്റർ സുലൈമാൻ രണ്ടത്താണി നന്ദിയും പറഞ്ഞു. ഷാനവാസ്, ഷമീറുൽ ഹഖ്, മുജീബ്, അഷ്റഫ്, ഷൈജർ നവാസ്, ടി.പി. ഹാരിസ് എന്നിവർ നേതൃത്വം നൽകി.
ഇന്നു വൈകീട്ട് ആറിന് വീനസ് റസ്റ്റോറൻറിലാണ് റാസൽഖൈമ എമിറേറ്റിലെ സെമിനാർ. 25ന് അബൂദബി, 29ന് ദുബൈ എന്നിവിടങ്ങളിലാണ് അടുത്ത പരിപാടികൾ. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, കമ്പനിയുടെ പേര്, സ്ഥാപനം സ്ഥിതി ചെയ്യുന്ന എമിറേറ്റ്, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പെങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്ഥലം എന്നിവ 050 250 5698 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യണം. മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക് എച്ച് ആൻറ് ടി ടാക്സ് കൺസൾട്ടൻസി സൗജന്യ വാറ്റ് രജിസ്ട്രേഷൻ ചെയ്തു നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.