ഗൾഫ് ഫ്രാഞ്ചൈസി എക്സ്പോ 2024; 22ന് അബൂദബിയില്‍

അ​ബൂ​ദ​ബി: ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ൽ വ​ലു​തും സ​മ​ഗ്ര​വു​മാ​യ ഏ​ക​ദി​ന ഗ​ൾ​ഫ് ഫ്രാ​ഞ്ചൈ​സി എ​ക്സ്പോ ഫെ​ബ്രു​വ​രി 22ന് ​അ​ബൂ​ദ​ബി റോ​യ​ല്‍ മെ​റി​ഡി​യ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കും.

അ​റ​ബ് ബി​സി​ന​സ് മീ​ഡി​യ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഖാ​ലി​ദ് അ​ല്‍മൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന എ​ക്സ്പോ​യി​ല്‍ നൂ​റോ​ളം ആ​ഗോ​ള ഫ്രാ​ഞ്ചൈ​സി ബ്രാ​ന്‍ഡു​ക​ളും 20ഓ​ളം വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റു​ക​ളും ന​ട​ക്കും. എ​ക്സ്പോ​യി​ല്‍ സം​ബ​ന്ധി​ക്കു​ന്ന​വ​ര്‍ക്ക് ഫ്രാ​ഞ്ചൈ​സി ബ്രാ​ന്‍ഡു​ക​ള്‍, എ​ക്സി​ക്യൂ​ട്ടി​വു​ക​ള്‍, ഫ്രാ​ഞ്ചൈ​സി​ക​ള്‍, ഫ്രാ​ഞ്ചൈ​സി ക​മ്യൂ​ണി​റ്റി​യി​ലെ വ്യ​ക്തി​ത്വ​ങ്ങ​ളുമാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​നും ബ​ന്ധ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​നും അ​വ​സ​രം ല​ഭി​ക്കും.

വ​ള​ര്‍ച്ച​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ലു​ള്ള ഫ്രാ​ഞ്ചൈ​സി​ക​ളും, റ​സ്റ്റാ​റ​ന്‍റ്, ഹോം ​സ​ര്‍വി​സു​ക​ള്‍, ഫി​റ്റ്ന​സ്, സൗ​ന്ദ​ര്യം, പ​രി​ച​ര​ണം, വ്യ​വ​സാ​യ ശ്രേ​ണി​ക​ള്‍ തു​ട​ങ്ങി സം​രം​ഭ​ക​ര്‍ക്കും ആ​വ​ശ്യ​മാ​യ​തെ​ല്ലാം അ​ബൂ​ദ​ബി ഗ​ൾ​ഫ് ഫ്രാ​ഞ്ചൈ​സി എ​ക്സ്പോ​യി​ലെ ആ​ക​ര്‍ഷ​ണ​മാ​കും.

ഫ്രാ​ഞ്ചൈ​സ​ര്‍മാ​ര്‍ക്കാ​യി മി​ത​മാ​യ നി​ര​ക്കി​ല്‍ ഫ്രാ​ഞ്ചൈ​സി എ​ക്സി​ബി​ഷ​ന്‍, കോ​ണ്‍ഫ​റ​ന്‍സു​ക​ള്‍, ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് മീ​റ്റ്, ഗ​ൾ​ഫ് ഫ്രാ​ഞ്ചൈ​സി അ​വാ​ര്‍ഡു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ലെ പ്ര​ധാ​ന പ​രി​പാ​ടി​ക​ള്‍.

Tags:    
News Summary - Gulf Franchise Expo 2024- 22 in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.