ദുബൈ: മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഷേരി, സാഫി മത്സ്യങ്ങൾ പിടിക്കുന്നതിനുള്ള വിലക്ക് തിങ്കളാഴ്ച അവസാനിക്കുന്നു. പ്രജനന കാലമായ മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 30 വരെയാണ് യു.എ.ഇയിൽ ഇൗ മത്സ്യങ്ങൾ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്.സമുദ്ര സമ്പത്ത് ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനും അവയുടെ നാശം ഒഴിവാക്കുന്നതിനുമുള്ള ഫെഡറൽ നിയമം നടപ്പാക്കുന്നതിൽ ദുബൈ നഗരസഭ അതീവ ശ്രദ്ധ പുലർത്തുന്നതായി നഗരസഭാ ഡയറക്ടർ ജനറൽ എൻജിനീയർ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.
നിയമം പാലിക്കുന്നതിൽ കണിശത കാണിച്ച മീൻപിടിത്തക്കാരോടും കച്ചവടക്കാരോടും അദ്ദേഹം നന്ദി പറഞ്ഞു. ഒരു തരത്തിലുളള നിയമലംഘനവും ഉണ്ടായില്ല. എല്ലാ മാർക്കറ്റുകളും ഷോപ്പിങ് മാളുകളും മറ്റു വിൽപന സ്റ്റാളുകളും സമ്പൂർണ ഉത്തരവാദിത്തം കാണിച്ചു. എമിറേറ്റിെൻറ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള വലിയ ശ്രദ്ധയുടെ തെളിവാണ് ഇത്. നിരോധനത്തിെൻറ ഉദ്ദേശ്യം എല്ലാവർക്കും മനസ്സിലായി. നിയമം ലംഘിച്ചാലുള്ള ശിക്ഷാനടപടി കാരണമായി മാത്രമല്ല നിരോധനം കൊണ്ടുള്ള മെച്ചം ലഭിക്കുമെന്ന അവബോധവും ഇതിന് ഇൗ ശ്രദ്ധക്ക് കാരണമാണെന്ന് അേദ്ദഹം പറഞ്ഞു.
മീൻപിടിത്ത നിരോധന കാലയളവിൽ ദേര മീൻ മാർക്കറ്റുകളിലും ഉമ്മു സുഖീം തുറമുഖത്തും ദുബൈ നഗരസഭ നിരവധി കാമ്പയിനുകൾ സംഘടിപ്പിച്ചതായി നഗരസഭ പരിസ്ഥിതി വിഭാഗം ഡയറക്ടർ എൻജിനീയർ ആലിയ ആൽ ഹർമൂദി അറിയിച്ചു. മത്സ്യവിൽപന നടത്തുന്ന 42 ഷോപ്പിങ് സെൻററുകളിൽ പരിശോധന നടത്തിയതായും അവർ പറഞ്ഞു.
മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ ഷേരി, സാഫി മീനുകൾ വലയില്‍ കുടുങ്ങിയാല്‍ അവയെ കടലിലേക്ക് മടക്കി എത്തിക്കണമെന്നാണ് 2015ലെ കാലാവസ്ഥ വ്യതിയാന^പരിസ്ഥിതി നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതനുസരിച്ചാണ് ഇൗ മീനുകൾ ചന്തയിലോ കടകളിലോ വില്‍ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇറക്കുമതി ചെയ്ത മീനുകൾക്കും വിലക്ക് ബാധകമായിരുന്നു. ബോട്ട് ലൈസന്‍സ് റദ്ദാക്കൽ ഉള്‍പ്പെടെയുള്ള നടപടികളാണ് നിയമലംഘകര്‍ക്കെതിരെ പ്രഖ്യാപിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.