കാ​സ​ർ​കോ​ട് ആ​ല​മ്പാ​ടി​യി​ലെ കാ​ര്‍ അ​ന്തോ​ന്‍ച്ച​യു​ടെ ജീ​വി​തം പ​റ​യു​ന്ന ‘ഒ​രു നാ​ടി​ന്‍റെ കാ​റ്’ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

‘ഒരു നാടിന്‍റെ കാറ്’ പുസ്തകം പ്രകാശനം ചെയ്തു

അബൂദബി: കാസർകോട് ആലമ്പാടിയിലെ കാര്‍ അന്തോന്‍ച്ചയുടെ വ്യത്യസ്തമായ ജീവിത കഥ പറയുന്ന ‘ഒരു നാടിന്‍റെ കാറ്’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം അബൂദബിയിൽ നടന്നു. കാറുകള്‍ അപൂർവമായിരുന്ന കാലത്ത് തന്‍റെ കാറിലൂടെ ഒരു നാടിനാകെ ആശ്രയമായി മാറിയ അന്തോൻചയുടെ ജീവിത കഥയാണിത്. സൈഫ് ലൈന്‍ ബിസിനസ് ഗ്രൂപ് എം.ഡി ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍ പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചു. ലുലു മാള്‍ മദീനത്ത് സായിദ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

രചയിതാവ് എബി കുട്ടിയാനം പുസ്തക പരിചയം നടത്തി. സി.എ.ലത്തീഫ് സ്വാഗതം പറഞ്ഞു. മുഹമ്മദ് ആലമ്പാടി അധ്യക്ഷത വഹിച്ചു. സ്‌കൈ ഗ്രൂപ് എം.ഡി ശെരീഫ് കോളിയാട്, ലീന്‍ ഗ്രൂപ് ഡയറക്ടര്‍ ഹസീബ് അതിഞ്ഞാല്‍, ബെസ്റ്റ് ടി കഫേ ഡയറക്ടർ ഖാദര്‍ ബേക്കല്‍, കെ.എം.സി.സി നേതാക്കളായ ഹനീഫ് പടിഞ്ഞാര്‍മൂല, അസീസ് പെര്‍മുദെ, അനീസ് മാങ്ങാട്, ഹനീഫ് മാങ്ങാട്, ഉമ്പു ഹാജി പെർള എന്നിവർ സംസാരിച്ചു. 

Tags:    
News Summary - The book 'A Country's Car' was released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.