നീങ്ങുന്നത്​ ഖത്തറുമായി കടുത്ത അകൽച്ചയിലേക്ക്​ - ഡോ. ഗർഗാശ്​

അബൂദബി: ഖത്തറും ഭീകരവാദത്തെച്ചൊല്ലി ബന്ധം വിച്​ചേദിച്ച യു.എ.ഇ ഉൾപ്പെടെയുളള നാലു രാജ്യങ്ങളും തമ്മിലെ അകൽച്ച ശക്​തമാവുകയാണെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബി ൻ മുഹമ്മദ്​ ഗർഗാശ്​. മുന്നിലുള്ള എല്ലാ തെളിവുകളും ഇൗ വിടവ്​ വ്യക്​തമാക്കുന്നുണ്ടെന്ന്​ ഖത്തർ വിഷയത്തിൽ മുഖ്യമായി ഇടപെടുന്ന നേതാക്കളിൽ ഒരാളായ ഡോ. ഗർഗാശ്​ ട്വിറ്ററിൽ കുറിച്ചു. 

ഖത്തർ തങ്ങളുടെ പരമാധികാരത്തെക്കുറിച്ച്​ വാചാലമാവുന്നുണ്ട്​. എന്നാൽ ഇൗ നാലു രാജ്യങ്ങളും ഭീകരവാദത്തെ ഒറ്റപ്പെടുത്തുന്നതും പരമാധികാരം ഉപയോഗിച്ചാണ്​. ഇൗ നാലു രാജ്യങ്ങൾക്കും തങ്ങളെ സംരക്ഷിക്കാൻ എല്ലാവിധ അവകാശവുമുണ്ട്​. അതിർത്തികൾ അടച്ചിട്ട്​ സ്​ഥിരത സംരക്ഷിക്കേണ്ടതുണ്ട്​. ഖത്തർ നിലപാട്​ മാറാതെ വിഷയത്തിൽ ഒരു രാഷ്​ട്രീയ പരിഹാരം സാധ്യമല്ല. അതിനു സാഹചര്യമൊരുങ്ങാത്തിടത്തോളം ബന്ധത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച്​  തങ്ങൾക്ക്​ തീരുമാനമെടുക്കേണ്ടി വരുമെന്ന്​ അദ്ദേഹം പറഞ്ഞു. 

ത​​​െൻറ മുൻ ട്വീറ്റുകളിൽ ഖത്തറിനെ സഹോദരൻ എന്ന്​ വിശേഷിപ്പിച്ചിരുന്ന മന്ത്രി ഇക്കുറി ആശയക്കുഴപ്പമുണ്ടാക്കുകയും ആശയക്കുഴപ്പത്തിലാവുകയും ചെയ്​ത അയൽക്കാരൻ എന്നാണ്​ സൂചിപ്പിച്ചത്​. തങ്ങളുടെ നടപടി​കളിൽ പുനപരിശോധന വേണമെന്ന്​ ആശയക്കുഴപ്പക്കാരായ അയൽക്കാരന്​ തോന്നുന്നേയില്ല.   തങ്ങൾക്ക്​ ചുറ്റുമുള്ളവരെക്കുറിച്ചുള്ള വിശ്വാസത്തിനും ചുറ്റുപാടിലെ സംഭവവികാസങ്ങൾക്ക്​ അനുസൃതമായും എല്ലാ രാജ്യങ്ങളും തങ്ങളുടെ ദേശീയ താൽപര്യം മുൻനിർത്തി പരമാധികാരം വിനിയോഗിക്കും. വിശ്വാസ നഷ്​ടത്തി​​​െൻറയും ഭിന്നതയുടെയും വെളിച്ചത്തിൽ ഏറ്റവും മികച്ച നീക്കം ഇതാവുമെന്നും ഖത്തറുമായി ബന്ധം പൂർണമായി ഒഴിവാക്കുന്നതിനെ സൂചിപ്പിച്ച്​ മന്ത്രി പറഞ്ഞു. ഇത്തരത്തിൽ വേർപിരിയുന്നതു കൊണ്ട്​ ​േപാരായ്​മകളുണ്ടാവുമെങ്കിലും തങ്ങൾക്ക്​ വ്യക്​തതയും സുതാര്യതയും ഉറപ്പാക്കാനാകുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. 

Tags:    
News Summary - gulf crisis-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.