ആയിഷ പിതാവ് അബ്​ദുൽ റസാഖിനും മാതാവ് ഷമീമക്കുമൊപ്പം

അൽ​െഎനിൽനിന്ന്​ ആയിഷക്ക്​ ആശംസകൾ

അൽഐൻ: നീറ്റ് പരീക്ഷയിൽ കേരളത്തി​െൻറ അഭിമാനമായ ആയിഷയുടെ ഒന്നാം റാങ്ക്​ അൽഐനിലെ പ്രവാസി സമൂഹത്തിനും അഭിമാന നേട്ടമാണ്​. അൽഐനിലെ ദല്ല സൂപ്പർമാർക്കറ്റിൽ സൂപ്പർവൈസറായി ജോലിചെയ്യുന്ന കൊയിലാണ്ടി കൊല്ലം 'ഷാജി'യിൽ എ.പി. അബ്​ദുൽ റസാഖി​െൻറ മകളാണ് ആയിഷ. അവധിക്ക്​ നാട്ടിലെത്തിയതിനാൽ മകളുടെ ആഘോഷത്തിൽ നേരിട്ട്​ പ​ങ്കെടുക്കാൻ കഴിഞ്ഞതി​െൻറ സന്തോഷത്തിലാണ്​ റസാഖ്​. അൽഐനിലെ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയുമെല്ലാം ആശംസകൾ നാട്ടിലിരുന്ന്​ ഏറ്റുവാങ്ങുകയാണ്​ റസാഖും ആയിഷയും.

കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പഠിച്ച ത​െൻറ മകൾക്ക് കഠിനാധ്വാനവും ദൈവാനുഗ്രഹവുംകൊണ്ടാണ് ഈ ഉന്നത വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതെന്നും അതിന് ദൈവത്തെ സ്തുതിക്കുകയാണെന്നും പിതാവ് അബ്​ദുൽ റസാഖ്‌ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഡൽഹി എയിംസിൽ ചേർന്ന് കാർഡിയാക് സർജനാകാനാണ് ആയിഷയുടെ ആഗ്രഹം. കോഴിക്കോട് റൈസിൽ ആയിരുന്നു പരിശിലനം

28 വർഷമായി പ്രവാസ ജീവിതം നയിക്കുകയാണ് റസാഖ്‌. ഒമാനിലെ സലാലയിലായിരുന്നു നാലുവർഷം. തുടർന്ന് പത്തുവർഷം അബൂദബിയിൽ പൊതുമരാമത്ത് വകുപ്പിൽ ജോലി. ആറുവർഷം സൗദിയിൽ ജോലിചെയ്​ത ശേഷമാണ്​ യു.എ.ഇയിൽ എത്തുന്നത്​. ആറു വർഷമായി അൽഐനിൽ ജോലിചെയ്തുവരുന്നു. ആഘോഷദിവസം റസാഖിനെ ഒപ്പം കിട്ടിയതി​െൻറ സന്തോഷത്തിലാണ്​ ഭാര്യ ഷമീമയും മക്കളായ അഷ്ഫാഖും ആലിയയും ആയിഷയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.