ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ് ജേതാവിനെ ദുബൈ വിമാനത്താവളത്തിൽ അധികൃതർ സ്വീകരിക്കുന്നു
ദുബൈ: അറബ് ലോകത്തിന്റെ ബൗദ്ധിക–ശാസ്ത്രീയ മികവിനെ ആദരിക്കുന്ന ‘ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ്’ ജേതാക്കളെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ 3ൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) സ്വീകരിച്ചു. അവാർഡ് ജേതാക്കൾക്കായി പ്രത്യേകം സജ്ജീകരിച്ച പാതകളും പ്രത്യേക കൗണ്ടറുകളും വഴിയാണ് വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയത്.
സ്വീകരണത്തിന്റെ ഭാഗമായി അവാർഡിന്റെ ലോഗോ പതിപ്പിച്ച സ്മരണിക സ്റ്റാമ്പും ജേതാക്കൾക്ക് സമ്മാനിച്ചു. അറബ് ലോകത്തെ ബുദ്ധിജീവികളെയും നവോത്ഥാന ചിന്തകളെയും ആദരിക്കുന്നതിന്റെ പ്രതീകമായാണ് സ്വീകരണം സംഘടിപ്പിച്ചത്. അറിവിനും വിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന യു.എ.ഇയുടെ കാഴ്ചപ്പാടും, നവീകരണത്തിന്റെയും ചിന്തയുടെയും ആഗോള കവാടമായി ദുബൈയെ സ്ഥാനപ്പെടുത്തുന്ന സമീപനവും ഇതിലൂടെ അടയാളപ്പെടുത്തുന്നതായി ജി.ഡി.ആർ.എഫ്.എ ദുബൈ പ്രസ്താവനയിൽ വ്യക്തമാക്കി. അറിവിനെയും നവീകരണത്തെയും കേന്ദ്രമാക്കി ദുബൈ മുന്നേറുന്നതിന്‍റെ മറ്റൊരു ശക്തമായ സന്ദേശമായാണ് വിമാനത്താവളത്തിലെ പ്രത്യേക സ്വീകരണം വിലയിരുത്തപ്പെടുന്നതെന്ന് ജനറൽ ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.