അ​ല്‍ ഖാ​സി​മി സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ എ​ത്തി​യ ശൈ​ഖ് സു​ല്‍ത്താ​ന്‍

ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി അ​ല്‍ ഖാ​സി​മി​യ സ​ര്‍വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശി​ച്ചു

ഷാ​ര്‍ജ: ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി​യ സ​ര്‍വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശി​ച്ചു.

യൂ​നി​വേ​ഴ്സി​റ്റി​യി​ലെ പു​തി​യ സ്​​റ്റു​ഡ​ൻ​റ്​ ഡോ​ര്‍മി​റ്റ​റി​ക​ളു​ടെ നാ​ലാം വി​ഭാ​ഗ​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ള്‍ക്കു​ള്ള മാ​തൃ​ക​ക​ളും പ​ദ്ധ​തി​ക​ളും പ​രി​ശോ​ധി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ അ​ലി ബി​ന്‍ ഷ​ഹി​ന്‍ അ​ല്‍ സു​വൈ​ദി​യും എ​ന്‍ജി​നീ​യ​ര്‍മാ​രും സ​ന്നി​ഹി​ത​രാ​യി. സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മു​റി​ക​ളി​ലും ഇ​ട​നാ​ഴി​ക​ളി​ലും മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ഭ​ര​ണാ​ധി​കാ​രി നി​ർ​ദേ​ശി​ച്ചു. ഒ​രു മു​റി​യി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ര്‍ഥി​ക​ള്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫു​ട്ബാ​ള്‍, വോ​ളി​ബാ​ള്‍, ബാ​സ്ക​റ്റ് ബാ​ള്‍ മൈ​താ​ന​ങ്ങ​ള്‍, ന​ട​ത്തം, ഓ​ട്ടം ട്രാ​ക്കു​ക​ള്‍, മ​റ്റ് വി​വി​ധ ശാ​രീ​രി​ക കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള തു​റ​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ വി​നോ​ദ, കാ​യി​ക, സേ​വ​ന സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ല്‍ സു​വൈ​ദി വി​ശ​ദീ​ക​രി​ച്ചു.

പ​ദ്ധ​തി​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് പൂ​ര്‍ത്തി​യാ​ക്കാ​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​വാ​നും ശൈ​ഖ് സു​ല്‍ത്താ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി.

Tags:    
News Summary - Governor of Sharjah Al Qasimia visits the University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.