അബൂദബി: ഇമാറാത്തി ആംഗ്യഭാഷ നിഘണ്ടു പുറത്തിറക്കുമെന്ന് സായിദ് ഹ്യുമാനിറ്റേറിയൻ കെയർ^സ്പെഷൽ നീഡ്സ് ഉന്നതാധികാര സംഘടന (സെഡ്.എച്ച്.ഒ) വ്യക്തമാക്കി. യു.എ.ഇയിലെ ബധിരരായ ജനങ്ങൾ ഉപയോഗിക്കുന്ന ആംഗ്യങ്ങൾക്ക് െഎക്യരൂപം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ എട്ട് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് നിഘണ്ടു തയാറാക്കുക.
ആംഗ്യഭാഷയുടെ തുടർച്ചയും വികാസവും ഉറപ്പുവരുത്തുന്ന നിഘണ്ടു ഉപയോഗിക്കുന്നവരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനും സഹായിക്കുമെന്ന് സെഡ്.എച്ച്.ഒ സെക്രട്ടറി ജനറൽ അബ്ദുല്ല ആൽ ഹുമൈദ് വ്യക്തമാക്കി.
5000ത്തോളം വാക്കുകൾ ഉൾെക്കാള്ളുന്ന നിഘണ്ടു കേൾവിശക്തിയില്ലാത്തവരെ പഠിപ്പിക്കുന്നതിനും ആംഗ്യഭാഷ വിവർത്തകരെ പരിശീലിപ്പിച്ചെടുക്കുന്നതിനും ഉപകരിക്കും. ഇൗ വർഷം അവസാനിക്കുന്നതിന് മുമ്പ് നിഘണ്ടു പറുത്തിറക്കും. യു.എ.ഇ വിഷൻ 2021െൻറയും ദേശീയ അജണ്ടയുടെയും ഭാഗമായാണ് നിഘണ്ടു പുറത്തിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.