അബൂദബി: ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി അഫയേഴ്സിന്റെ നിര്‍ദേശപ്രകാരം അബൂദബി മലയാളി സമാജം ജനറല്‍ബോഡി യോഗം മാറ്റിവെച്ചു. കഠിന ചൂടില്‍ സമാജത്തിലെ സ്ഥലപരിമിതി തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് തീരുമാനം. ജൂലൈ ഒന്നിന് നടക്കേണ്ട ജനറൽ ബോഡി യോഗം ആഗസ്റ്റ് 29ന് ഇന്ത്യ സോഷ്യല്‍ സെന്ററിലേക്കാണ് മാറ്റിയത്. ജനറൽ ബോഡിക്ക് രണ്ടുമാസം സാവകാശമുള്ളതിനാല്‍, പുതിയ കമ്മിറ്റിയിലേക്കുള്ള നോമിനേഷന് നടപടികളുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് റിട്ടേര്‍ണിങ് ഓഫിസര്‍ ഫസലുദ്ദീന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.