അജ്മാൻ: യു.എ.ഇയിലെ വിദ്യാർഥികളുടെ പ്രിയപ്പെട്ട കലോത്സവമായ ജീപ്പാസ് യൂഫെസ്റ്റ് മൂന്നാം സീസെൻറ പ്രചാരണ സംഘത്തിന് അജ്മാനിലെ സ്കൂളുകളിൽ ഹൃദമായ വരവേൽപ്പ്. ദ റോയൽ അക്കാദമി, ഇൗസ്റ്റ് പോയിൻറ് ഇന്ത്യൻ ഇൻറർനാഷനൽ സ്കൂൾ എന്നിവിടങ്ങളിൽ ഹിറ്റ് 96.7 എഫ്.എം അവതാരകരായ അർഫാസ്, ജീൻ മാർക്കോസ്, നൈല ഉഷ എന്നിവർ ചേർന്ന് കലാ പ്രതിഭകളെ മേളയിലേക്ക് സ്വാഗതം ചെയ്തു. റോയൽ അക്കാദമി പ്രിൻസിപ്പൽ അരുൺ ഗോപിനാഥ്, ഇൗസ്റ്റ് പോയിൻറ് ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ അജ്മാൻ പ്രിൻസിപ്പൽ അബ്ദുൽ മജീദ് എന്നിവർ പോസ്റ്ററുകൾ ഏറ്റുവാങ്ങി. ഇക്വിറ്റി പ്ലസ് എം.ഡി ജുബി കുരുവിള, ആഡ്സ്പീക്ക് ഡയറക്ടർ ദിൽഷാദ് എന്നിവരും സംബന്ധിച്ചു.
രണ്ടു വർഷം മുൻപ് തുടക്കമിട്ട യൂഫെസ്റ്റ് ഇതിനകം ഗൾഫ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ സ്കൂൾ മേളകളിലൊന്നായി മാറിക്കഴിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി വിവിധ എമിറേറ്റുകളെ സോൺ ആക്കി തിരിച്ചാണ് മത്സരങ്ങൾ. നവംബർ ഒമ്പതിന് റാസൽ ഖൈമയിൽ മത്സരങ്ങൾ ആരംഭിക്കും. നവംബർ 30, ഡിസംബർ 1 തീയതികളിൽ ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ ഗ്രാൻറ് ഫിനാലേ അരങ്ങേറും. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും പ്രചാരമുള്ള ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം യൂഫെസ്റ്റിന് ഇക്കുറിയും പിന്തുണ നൽകുന്നുണ്ട്. www.youfestuae.com സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.