ദുബൈ: ഹിജ്റ പുതുവർഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച അവധി ദിനത്തിലെ ഓഫിസ് പ്രവർത്തന സമയം പ്രഖ്യാപിച്ച് ദുബൈ ജി.ഡി.ആർ.എഫ്.എ. ജൂൺ 27 വെള്ളിയാഴ്ചയാണ് ഹിജ്റ പുതുവർഷ അവധി. ഈ ദിവസത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലെ (അറൈവൽസ് ഹാൾ) കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. കൂടാതെ, അൽ അവീറിലെ കസ്റ്റമർ ഹാപ്പിനസ് സെന്റർ രാവിലെ ആറു മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അവധി ദിനങ്ങളിലും കാര്യക്ഷമമായ സേവനങ്ങൾ ഉറപ്പാക്കുമെന്നും ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ഇടപാടുകൾ കൃത്യസമയത്ത് പൂർത്തിയാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജി.ഡി.ആർ.എഫ്.എ കൂട്ടിച്ചേർത്തു.
ഡിജിറ്റൽ സേവനങ്ങൾ www.gdrfad.gov.ae വഴിയും ജി.ഡി.ആർ.എഫ്.എ ദുബൈ, ദുബൈ നൗ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും 24 മണിക്കൂറും ലഭ്യമാണ്. കൂടാതെ, സംശയ ദൂരീകരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ആമർ’ കാൾ സെന്ററിലേക്ക് ടോൾ ഫ്രീ നമ്പറായ 8005111ൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.