അൽഐൻ: ബസ് ഡ്രൈവർമാരുടെ കൂട്ടായ്മയായ അൽഐൻ മലയാളി ബസ് ഡ്രൈവേഴ്സ് കമ്യൂണിറ്റി നടത്തുന്ന ഫാമിലി സ്പോർട്സ് മീറ്റ് സീസൺ രണ്ട് 24ന് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതൽ അൽഐൻ അൽ മനാഹിൽ സ്കൂളിൽ സംഘടിപ്പിക്കും. അൽഐനിലെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പങ്കെടുപ്പിച്ച് നടത്തുന്ന കായിക മേളക്ക് പ്രമുഖ വ്യക്തിത്വങ്ങൾ നേതൃത്വം വഹിക്കും.
ആറു വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ദമ്പതികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് കായിക പരിപാടികൾ രൂപപ്പെടുത്തിയിരിക്കുന്നത്. വിവിധ വിഭാഗത്തിലുള്ള കുട്ടികളുടെ ഫുട്ബാൾ മത്സരങ്ങളും മറ്റു നിരവധി ഗെയിമുകളും അരങ്ങേറുമെന്നും ജനറൽ സെക്രട്ടറി അഷറഫ് കെ.വി, പ്രസിഡൻറ് മജീദ് കെ.വി, ട്രഷറർ റഫീഖ് സി.പി, സ്പോർട്സ് സെക്രട്ടറി ശ്രീകാന്ത് ആർ.എച്ച്, വൈസ് പ്രസിഡൻറ് ഉമ്മർ സി.എച്ച് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.