മെസേജുകൾ​ തട്ടിപ്പാകാം;​ മുന്നറിയിപ്പുമായി ‘പാർക്കിൻ’

ദുബൈ: കമ്പനിയിൽ നിന്നാണെന്ന്​ അവകാശപ്പെട്ട്​ വരുന്ന സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും പാർക്കിങ്​ നിയ​ന്ത്രണ സ്ഥാപനമായ ‘പാർക്കിൻ’. എക്സ്​ അക്കൗണ്ട്​ വഴിയാണ്​ ഉപയോക്​താക്കൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​. ഒഫീഷ്യൽ മെസേജുകൾ 7275 എന്ന നമ്പറിൽ നിന്ന്​ മാത്രമേ അയക്കൂവെന്നും എപ്പോഴും ഒഫീഷ്യൽ പാർക്കിൻ ആപ്പും വെബ്​സൈറ്റും ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു. പാർക്കിനിൽ നിന്നാണെന്ന് അവകാശപ്പെടുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക്​ ചെയ്യരുതെന്നും ജനങ്ങളോട് കമ്പനി ആവശ്യപ്പെട്ടു.

ദുബൈയിലുടനീളം പാർക്കിങ്​ സ്ഥലങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്​ പാർക്ത്നാണ്​. ഏകദേശം 2,07,000 പെയ്ഡ് പാർക്കിങ്​ സ്ഥലങ്ങളുടെ ചുമതല കമ്പനിക്കാണ് നിലവിലുള്ളത്​. കൂടുതൽ സ്ഥലങ്ങളിലെ പാർക്കിങ്​ കമ്പനി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്​. ചില സ്പിന്നീസ്, വെയ്‌റ്റ്​റോസ് സൂപ്പർമാർക്കറ്റുകളിലെ പണമടച്ചുള്ള പാർക്കിങ്​ പ്രവർത്തനങ്ങളുടെ മേൽനോട്ടം ഏറ്റെടുക്കുമെന്ന്​ കഴിഞ്ഞ ആഴ്ച കമ്പനി വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ, മാജിദ് അൽ ഫുത്തൈ ഗ്രൂപ്പുമായി സഹകരിച്ച് മൂന്ന് മാളുകളിൽ ‘പാർക്കിൻ’ തടസ്സമില്ലാത്ത പാർക്കിങ്​ സംവിധാനങ്ങൾ അവതരിപ്പിച്ചിരുന്നു. അഞ്ച് വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ മിർദിഫ് എന്നിവിടങ്ങളിൽ ഈ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ആഗസ്റ്റ് മുതൽ ദുബൈയിലെ 59 പള്ളികളിലെ 2,100 പെയ്ഡ് പാർക്കിങ്​ സ്ഥലങ്ങളുടെ നടത്തിപ്പും പാർക്കിൻ ഏറ്റെടുത്തിട്ടുണ്ട്. 2024 ജനുവരിയിലാണ്​ എമിറേറ്റിന്റെ പെയ്ഡ് പാർക്കിങ്​ മേൽനോട്ടം വഹിക്കാൻ ദുബൈ സർക്കാർ ‘പാർക്കിൻ’ തിരഞ്ഞെടുത്തുത്തത്​.

Tags:    
News Summary - parking control agency warns against fraudsters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.