മഹാത്മാ ഗാന്ധി കൾചറൽ ഫോറം ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം
ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: അന്യവത്കരിക്കപ്പെട്ട ഇന്ത്യക്കാരന്റെ സ്വത്വം തിരിച്ചുപിടിക്കാനുള്ള പോരാട്ട ഭൂമികയായി ദേശീയ പ്രസ്ഥാനത്തെ വളർത്തിയെടുത്ത ഗാന്ധിജിയുടെ ജീവിതവും ദർശനങ്ങളും കാലാതീതമാണെന്ന് ചരിത്ര ഗ്രന്ഥ രചയിതാവ് പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
മഹാത്മ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശുദ്ധമായ ജനസേവനത്തിലാണ് രാഷ്ട്രീയം കുടികൊള്ളുന്നതെന്നും നേതാവിന്റെ കഷ്ടസഹനങ്ങളിലൂടെയാണ് ഒരു സമൂഹത്തിന്റെ ആത്മാവ് ജാഗ്രതയാവുകയെന്നും ഗാന്ധിജി ജീവിതത്തിലൂടെ തെളിയിച്ചു.
അധിനിവേശങ്ങളും യുദ്ധങ്ങളും നരഹത്യകളും ഇന്നും മനുഷ്യരാശിക്ക് കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. സമകാലിക ലോകസാഹചര്യത്തിൽ മഹാത്മാഗാന്ധി മുന്നോട്ടുവെച്ച അഹിംസാത്മക പ്രതിരോധം അനുദിനം പ്രസക്തമായി മാറുകയാണ് -അദ്ദേഹം പറഞ്ഞു. ഇൻകാസ് യു.എ.ഇ വർക്കിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് പ്രസിഡന്റ് പി.വി. സുകേശൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ ട്രഷറർ ഷാജി ജോൺ, വി. നാരായണൻ നായർ എന്നിവർ സംസാരിച്ചു. എം.ജി.സി.എഫ് ജന. സെക്രട്ടറി നൗഷാദ് മന്ദങ്കാവ് സ്വാഗതവും മുസ്തഫ കൊച്ചന്നൂർ നന്ദിയും പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.