ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ സദസ്സ് ടി. സിദ്ദീഖ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഗാന്ധിയൻ ദർശനങ്ങൾ സമാധാനത്തിന്റേതാണെന്നും അസ്വസ്ഥമായ ലോകക്രമത്തിന് ഗാന്ധിയൻ ദർശനത്തിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണെന്നും ടി. സിദ്ദീഖ് എം.എൽ.എ പ്രസ്താവിച്ചു. ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷത വഹിച്ചു. ഇൻകാസ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ, കർണാടക മൈനോറിറ്റി കോൺഗ്രസ് സെക്രട്ടറി മുനീർ, വർക്കിങ് പ്രസിഡന്റുമാരായ ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബാബുരാജ്, ട്രഷറർ ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ഇഖ്ബാൽ ചെക്യാട്, ഷംഷീർ നാദാപുരം, അഡ്വ. രാജു ഡാനിയേൽ, സുലൈമാൻ കറുത്താക്ക, പ്രദീപ് കോശി, ആരിഷ് അബൂബക്കർ, ജിജോ കാർത്തികപള്ളി, ബാഫക്കി ഹുസൈൻ, ജിൻസി മാത്യു, നാഷനൽ സെക്രട്ടറിമാരായ പ്രജീഷ് ബാലുശ്ശേരി, സെബാസ്റ്റ്യൻ, ജില്ല ഭാരവാഹികളായ ജീസ് തോമസ്, അഡ്വ. സിജോ ജോസഫ്, നൗഷാദ് ഉഴവൂർ, അനീഷ് വർഗീസ്, നൗഫൽ സൂപ്പി, രാജീവൻ കാസർകോട്, അയൂബ് മൂസ, ആസിഫ്, മുഹമ്മദ് ഏറാമല എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ഷൈജു അമ്മാനപാറ സ്വാഗതവും സെക്രട്ടറി പ്രജീഷ് വിളയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.