ഗാന്ധി സാഹിത്യവേദി പ്രവര്‍ത്തകര്‍ അംബാസഡര്‍
ഡോ. ദീപക് മിത്തലിനെ സന്ദര്‍ശിച്ചപ്പോള്‍
അബൂദബി: ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്നും ആധുനിക കാലത്ത് അതിന്റെ പ്രചാരണത്തിന് നവീന മാതൃകകള്‍ സൃഷ്ടിക്കണമെന്നും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍.
ഗാന്ധി സാഹിത്യവേദി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിപ്രായപ്രകടനം. പുതുതലമുറക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍, സാമൂഹിക മാധ്യമങ്ങൾ മുഖേന ഗാന്ധിയന്‍ പ്രചാരണം നടത്താനുള്ള നവീന പദ്ധതികയെക്കുറിച്ചുള്ള ആലോചനകള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാന്ധിസാഹിത്യവേദിയുടെ പ്രവര്‍ത്തങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് അംബാസഡര്‍ക്ക് സമര്‍പ്പിച്ചു. ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി.ടി.വി ദാമോദരന്‍ പയ്യന്നൂര്‍ ഖാദി ഷാള്‍ അണിയിച്ച് അംബാസഡറെ ആദരിച്ചു. ഗാന്ധി സാഹിത്യവേദി ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, രഞ്ജിത്ത് പൊതുവാള് തുടങ്ങിയവരാണ് അംബാസഡറെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.