ഗാ​ല​റി എ​ക്‌​സ്, ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗാ​ല​റി എ​ക്‌​സ് ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്​​തു

ഷാ​ർ​ജ: ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​ന​മാ​യ ഗാ​ല​റി എ​ക്‌​സ്, ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. അ​ൽ മ​ജാ​സ് ആം​ഫി തി​യ​റ്റ​റി​ൽ എ​ക്‌​സ്‌​പോ​ഷ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്​​റ്റി​വ​ലാ​ണ്​ സ്ഥി​രം ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ർ​ശ​ന​മാ​യ ഗാ​ല​റി എ​ക്​​സ്​ ക്യൂ​റേ​റ്റ്​ ചെ​യ്യു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​ഗ​ത്ഭ​രാ​യ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രു​ടെ ക​ലാ​പ​ര​മാ​യ മി​ക​വ് ആ​ഘോ​ഷി​ക്കു​ന്ന ഗാ​ല​റി എ​ക്​​സ്, അ​സാ​ധാ​ര​ണ​മാ​യ നി​ര​വ​ധി സൃ​ഷ്​​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. അ​വാ​ർ​ഡ് ജേ​താ​വാ​യ ഇ​റ്റാ​ലി​യ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഫ്രാ​ൻ​സെ​സ്കോ സി​സോ​ള​യു​ടെ​യും ബ്രി​ട്ടീ​ഷ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​ൻ​റ​ണി ലാം​ബി​െൻറ​യും അ​തി​ശ​യ​ക​ര​മാ​യ ഫോ​ട്ടോ​ഗ്രാ​ഫി​ക് പ്രി​ൻ​റു​ക​ളു​ടെ ശേ​ഖ​ര​വും ഇ​തി​ലു​ണ്ട്. അ​മ​ച്വ​ർ, പ്ര​ഫ​ഷ​ന​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കും പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Gallery Ex Photography Exhibition inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.