കൂരാറക്കാർ സ്പോർട്സ് മീറ്റിൽ ചാമ്പ്യൻമാരായ ടീം
ദുബൈ: രണ്ടു ദിനങ്ങളിലായി നടന്ന യു.എ.ഇയിലെ കൂരാറക്കാർ കൂട്ടായ്മ (പാനൂർ) സംഘടിപ്പിച്ച ആറാമത് സ്പോർട്സ് മീറ്റിൽ ഫെറൊഷ്യസ് കൂരാറ ചാമ്പ്യൻസായി. റെയിഞ്ചേഴ്സ് രണ്ടാംസ്ഥാനവും ഹരിക്കേൻസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാല് ടീമുകളിലായി നൂറിൽപരം കായിക പ്രതിഭകൾ മൽസരിച്ചു. ക്രിക്കറ്റ്, കമ്പവലി, ഫുട്ബോൾ, ബാഡ്മിൻറൺ തുടങ്ങി നിരവധി ഇനങ്ങളിലാണ് മത്സരം നടന്നത്. ഖിസൈസ് വുഡ്ലം പാർക്ക് സ്കൂൾ ഗ്രൗണ്ടിൽ മാർച്ച് പാസ്റ്റോടെ ആരംഭിച്ച മത്സരത്തിെൻറ സമാപന സമ്മേളനം മുന്‍ സന്തോഷ് ട്രോഫി താരം ഡൈസൺ ദേവദാസ് ഉദ്ഘാടനം ചെയ്തു. എം.എം. സമീർ അധ്യക്ഷതവഹിച്ചു.
എം.സി.എ. നാസർ (മീഡിയവൺ) മുഖ്യാതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകൻ ഫാസിൽ മുസ്തഫ, സാബു (അൽ റവാബി), ജൈസൽ കൊട്ടോറൻ (ജന. സെക്ര, യു.എ.ഇ മൊകേരി സൗഹൃദ കൂട്ടായ്മ), സിറാജ് പൊന്ന്യം (റോക്കി, പൊന്ന്യം), ആർ.എം. റഹീസ്, എം.ഇ. രോഷിത്ത്, സി.എച്ച്. നാസർ, ടി. അഷ്റഫ്, പി.എം. ഫൈസൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഫായിസ് യൂസുഫ് മൊകേരി, സുലൈമാൻ അൽമാസ്, ശരത്, പി.എം. ഗഫൂർ, എ.പി. നസീർ എന്നിവർ സമ്മാനങ്ങൾ നൽകി. കെ.പി. സിറാജ് സ്വാഗതവും എം.കെ. റംഷി നന്ദിയും പറഞ്ഞു. കുട്ടികൾക്കായി പ്രേത്യകമത്സരങ്ങളും അൽ നൂർ ക്ലിനിക്കിെൻറ സഹകരണത്തൊടെ മെഡിക്കൽ പരിശോധന സൗകര്യവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.