ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിക്കൊപ്പം ഫുജൈറ ഫൈൻ ആർട്സ് അക്കാദമി
അധികൃതർ
ഫുജൈറ: ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ഒരുക്കിയ നൂതനമായ ‘മ്യൂസിക് സ്ട്രീറ്റ്’ ലോകത്തിലെ ഏറ്റവും നീളമേറിയ മ്യൂസിക്കൽ സ്ട്രീറ്റായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയിലെ ക്രിയേറ്റീവ് ടീമിനെ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി അഭിനന്ദിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റും അദ്ദേഹം ഏറ്റുവാങ്ങി.
കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ പ്രവാസികളുടെയും സ്വദേശികളുടെയും ജീവിതനിലവാരം ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികൾ പൊതുവിടങ്ങളെ മികച്ച സാംസ്കാരിക കേന്ദ്രങ്ങളാക്കി മാറ്റാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ ദീർഘവീക്ഷണത്തോടെയുള്ള പിന്തുണയാണ് ഫുജൈറയെ സർഗാത്മകതയുടെയും സാംസ്കാരികതയുടെയും പ്രധാന കേന്ദ്രമാക്കി മാറ്റാൻ സഹായിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുജൈറ ഫൈൻ ആർട്സ് അക്കാദമി ഡയറക്ടർ ജനറൽ അലി ഉബൈദ് അൽ ഹഫീതിയും അക്കാദമിയിലെ മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.