ഫുജൈറ: വേനൽ കടുത്തതോടെ ബീച്ചിൽ നീന്താനെത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സുരക്ഷ മുന്നറിയിപ്പുമായി അധികൃതർ.കഴിഞ്ഞ വർഷം നീന്തലുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സുരക്ഷ മുൻകരുതലുകൾ പാലിക്കണമെന്ന് നിർദേശിച്ചിട്ടുള്ളത്. ഫുജൈറയിലെ ബീച്ചുകളിൽ 2024ൽ 27 നീന്തൽ അപകടങ്ങളാണുണ്ടായത്.
ഇതിൽ 26 പേരെയും രക്ഷിക്കാൻ സാധിച്ചു. എന്നാൽ, ഒരാൾ മുങ്ങിമരിക്കുന്ന സാഹചര്യവുമുണ്ടായി. 2023നെ അപേക്ഷിച്ച് ആറ് അപകടങ്ങൾ കൂടുതലാണിത്. അപകടങ്ങളിലേറെയും സംഭവിക്കുന്നത് നിരീക്ഷകരില്ലാത്ത പ്രദേശങ്ങളിലാണ്. അതോടൊപ്പം ലൈഫ് ജാക്കറ്റുകൾ ധരിക്കാത്തതും ബോട്ട് ഉപകരണങ്ങളുടെ തകരാറുകളും അപകടങ്ങളുടെ കാരണമാണ്.
കടൽ എപ്പോഴും പ്രവചനാധീതമാണെന്നും അതിനാൽ വെള്ളത്തിലിറങ്ങുന്നതിനു മുമ്പ് മുൻ കരുതൽ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിക്കുന്നുണ്ട്. തീരത്ത് നീന്തുമ്പോഴും ബോട്ടിൽ സഞ്ചരിക്കുമ്പോഴും ലൈഫ് ജാക്കറ്റ് ധരിക്കുക, നിരീക്ഷകരില്ലാത്തതും നിരോധിതവുമായ ബീച്ചുകളിൽ നീന്താതിരിക്കുക, സമുദ്ര കാലാവസ്ഥ അപ്ഡേറ്റുകൾ ശ്രദ്ധിക്കുക, കുട്ടികളെ അശ്രദ്ധമായി വെള്ളത്തിന് സമീപത്ത് ഉപേക്ഷിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.