ഫുജൈറ:മസാഫിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ റാസല്‍ഖൈമയുടെ പ്രദേശമായ മസാഫിയുടെ ഒരു ഗ്രാമ പ്രദേശം. അവിടെ എത്തിയാല്‍ പാകിസ്താനിലെ ഏതെങ്കിലും ഗ്രാമപ്രദേശമാണെന്നു തോന്നിപോകും. 95 ശതമാനവും പാകിസ്താനികള്‍. ഈന്തപ്പന തോട്ടങ്ങളും ലേബര്‍ ക്യാമ്പുകളും കൂടുതല്‍ ഉള്ള പ്രദേശം. ഒറ്റപെട്ട് അവിടെയവിടെയായി ചില സ്വദേശി വീടുകള്‍ മാത്രം. ഇവിടെ ഒരു കുന്നിന്‍ ചെരിവിലുള്ള പള്ളിയിലെ ഇമാമാണ് ‘കുട്ടി മൂണ്‍’ എന്ന് വിളിക്കുന്ന അബ്ദുല്‍ റഹ്മാന്‍ മൗലവി. മലപ്പുറം ജില്ലയിലെ കോഴിച്ചെന സ്വദേശിയായ മൗലവി ഏഴുവര്‍ഷമായി ഇവിടെയുണ്ട്. പാകിസ്താനികളുടെ ഇഷ്ട ഉസ്താദ്. റാസല്‍ഖൈമയുടെ പല ഭാഗങ്ങളിലായി ആകെ 32 വര്‍ഷമായി ഉസ്താദ് യു.എ.യിലെത്തിയിട്ട്. പണ്ട് ബൈലക്സ് മെസഞ്ചറിൽ െഎഡിയായി കൊടുത്ത വാക്കിൽ നിന്നാണ് കുട്ടിമൂൺ എന്ന പേര് കിട്ടിയത്.
കുട്ടിമൂണ്‍ ഉസ്താദും ഫുജൈറയില്‍ നിന്ന്‍ സഹായത്തിനെത്തുന്ന ആഷിഖ്, ഷമീര്‍ അലി, മനാഫ്ജി തുടങ്ങിയ പ്രവാസി ഇന്ത്യ പ്രവര്‍ത്തകരും ഇവിടെ പാകിസ്താനികള്‍ക്ക് ഇഫ്താര്‍ ഒരുക്കുന്ന തിരക്കിലാണ്. എല്ലാ ദിവസവും വൈകുന്നേരം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഉസ്താദിെൻറ നീട്ടി ഒരുവിളിയാണ്. “ഇന്ന് ആരാണ് ഇങ്ങോട്ട്..., പുതിയ ആളുകള്‍ വരട്ടെ”. ഉടനെ ആഷിഖും കൂട്ടരും ഫുജൈറയില്‍ നിന്ന് മസാഫിയിലേക്ക്. ദിവസം കഴിയുന്തോറും ഉസ്താദിന്‍റെ സുഹൃത്തുവലയം വളരുകയാണ്.
ദിവസവും 50 ലധികം പാക് സുഹൃത്തുക്കള്‍ ഉണ്ടാകും നോമ്പു തുറക്കാന്‍. ദിവസവും ഇവിടേക്ക് ഭക്ഷണം എത്തിക്കുന്നത് സ്വദേശിപൗരനാണ്. ഭക്ഷണം പാഴായി പോകാതിരിക്കാന്‍ ഓരോരുത്തര്‍ക്കും വേറെവേറെ പാത്രത്തില്‍ ആണ് ഭക്ഷണം വിളമ്പുന്നത്. അവരുടെ നോമ്പുതുറ കഴിഞ്ഞ് നമസ്ക്കാരത്തിനു നേതൃത്വം നല്‍കിയതിനു ശേഷം ഉസ്താത് സുഹൃത്തുക്കളെയും കൂട്ടി തൊട്ടടുത്തു തന്നെയുള്ള സ്വന്തം താമസ സ്ഥലത്തേക്ക്. അവിടെ നിന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം ‘പുതിയ സുഹൃത്തുക്കളെയുംകൂട്ടി നാളെ വരണം’ എന്ന് പറഞ്ഞ് സ്നേഹത്തോടെയുള്ള യാത്രയയപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.