യു.എ.ഇയിൽ ഇന്ധന വില കൂടി

ദുബൈ: മൂന്ന്​ മാസത്തിന്​ ശേഷം യു.എ.ഇയിൽ ഇന്ധന വിലയിൽ വർധനവ്​. നവംബർ മാസത്തെ വില പ്രഖ്യാപിച്ചപ്പോൾ 29 ഫിൽസ്​ വരെ വർധനവുണ്ടായി. സൂപ്പർ 98 പെട്രോൾ വില​ ലിറ്ററിന്​ 3.32 ദിർഹമായി ഉയർന്നു.കഴിഞ്ഞ മാസം ഇത്​ 3.03 ദിർഹമായിരുന്നു.

സ്​പെഷ്യൽ 95 പെട്രോൾ ലിറ്ററിന്​ 2.92 ദിർഹമിൽ നിന്ന്​ 3.20 ദിർഹമായി ഉയർന്നു. 2.85 ദിർഹമായിരുന്ന ഇ-പ്ലസ്​ 91 പെട്രോൾ വില 3.13 ദിർഹമായി.

അതേസമയം, ഡീസൽ വില 3.76ൽ നിന്ന്​ 4.01 ദിർഹമായും ഉയർന്നിട്ടുണ്ട്​. ഇതോടെ ടാക്സി നിരക്കിൽ ഉൾപെടെ വ്യത്യാസമുണ്ടാകും.

Tags:    
News Summary - Fuel price hike in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.