അബൂദബി: ഇന്ധനം നിറച്ചു നൽകുന്നതിന് അബൂദബി എമിറേറ്റിലെ സർവീസ് സ്േറ്റഷനുകളിൽ അഡ്നോക് ഏർപ്പെടുത്തിയ ഫീസ് വടക്കൻ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നു.
അടുത്ത ആഴ്ച മുതലാണ് ഷാർജ, റാസൽഖൈമ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ എമിറേറ്റുകളിലെ അഡ്നോക് സ്റ്റേഷനുകളിലും പത്ത് ദിർഹം ഫീസ് ഇൗടാക്കുന്ന പ്രീമിയം ഫ്ലക്സ് സർവീസ് നടപ്പാക്കുന്നത്. ഫീസ് നൽകാത്തവർ വാഹനങ്ങളിൽ സ്വയം ഇന്ധനം നിറക്കേണ്ടിവരും. പത്ത് ദിർഹം ഫീസിൽ ഇന്ധനം നിറച്ചുനൽകുന്നതിന് പുറമെ വിൻഡ് സ്ക്രീൻ കഴുകൽ, ടയറിലെ എയർ പ്രഷർ പരിശോധന തുടങ്ങിയ സേവനങ്ങളും ഉൾപ്പെടും.
വടക്കൻ എമിറേറ്റുകളിൽ പുതിയ സംവിധാനം കൊണ്ടുവരുന്നതിെൻറ ഭാഗമായി അഡ്നോക് ലക്ഷം സ്മാർട്ട് ടാഗുകൾ പുറത്തിറക്കും.
ഇതുപയോഗിച്ച് പെട്രോൾ നിറച്ചുകിട്ടുന്നതിന് ഉപഭോ്താക്കൾക്ക് പ്രീപെയ്ഡ് സ്മാർട്ട് വാലറ്റ് വഴി തുകയടക്കാം.
ഗുണമേന്മയുള്ള ഉൽപന്നങ്ങളും സേവനങ്ങളും ജനങ്ങൾക്ക് നൽകുന്നതിനൊപ്പം തങ്ങളുടെ പമ്പുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുപ്പിനുള്ള അവസരവും അനുവദിക്കുകയാണെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷൻസ് ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് സഇൗദ് മുബാറക് ആൽ റശ്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.