നബീൽ
അജ്മാൻ: യു.കെയിലെ സതാംപ്ടണിൽ പക്ഷാഘാതത്തെ തുടർന്ന് നിര്യാതനായ മോങ്ങം സ്വദേശി നബീലിന്‍റെ (37) വിയോഗത്തിൽ ദുഃഖാർത്തരായി അജ്മാനിലെ സുഹൃത്തുക്കൾ. യു.കെയിലേക്ക് പോകുംമുമ്പ് അജ്മാനിൽ പ്രവാസിയായിരുന്നു നബീൽ. എല്ലാവരുമായും എളുപ്പം സൗഹൃദം സ്ഥാപിക്കുന്ന നബീൽ കെ.എം.സി.സി പ്രവർത്തനത്തിൽ ഉൾപ്പെടെ സജീവമായിരുന്നു. കുറഞ്ഞ കാലയളവിലും അജ്മാനിൽ സാമൂഹിക, സാംസ്കാരിക, ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നബീലിന്‍റെ ഓർമകളിൽ വിങ്ങുകയാണ് കൂട്ടുകാർ. സെറിബ്രൽ വാസ്കുലിറ്റിസിനെ തുടർന്നുണ്ടായ പക്ഷാഘാതം കാരണം ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം. അജ്മാനിൽനിന്ന് അഞ്ചുവർഷം മുമ്പാണ് സതാംപ്ടണിലെത്തിയത്. ഐ.ടി മേഖലയിലായിരുന്നു ജോലി. സാധാരണ കുടുംബത്തിൽനിന്ന് സ്വപ്രയത്നത്താൽ ഉയരങ്ങൾ താണ്ടിയ നബീലിന്‍റെ ജീവിതം ഏറെ പേർക്ക് പ്രചോദനം പകർന്നിരുന്നുവെന്ന് ഉറ്റ സുഹൃത്ത് ജാഫർ കാരി പറഞ്ഞു.
മോങ്ങം ചേനാട്ടുകുഴിയിൽ മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകനാണ് നബീൽ. ഭാര്യ: റംഷീന. മക്കൾ: റെഹാൻ, റെയ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.