യു.എഫ്.സി സോക്കർ അജ്മാൻ നടത്തിയ സൗഹൃദ ഫുട്ബാൾ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു
അജ്മാൻ: യു.എഫ്.സി സോക്കർ അജ്മാൻ പ്രഥമ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. അജ്മാനിലെ പ്രമുഖ ടീമായ എഫ്.സി അറയ്ക്കലിനെതിരെ നടന്ന മത്സരം സമനിലയിൽ അവസാനിച്ചു.
ഇരു ടീമുകളും അഞ്ച് വീതം ഗോൾ നേടിയാണ് മത്സരം അവസാനിച്ചത്. കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും എഫ്.സി അറയ്ക്കലിനെ ഗോളടിക്കാനുള്ള പഴുതുകൾ നൽകിയില്ല.
ജുറൈജിന്റെ ഉറച്ച പ്രതിരോധവും യു.എഫ്.സി കീപ്പർ ഷാനിദിന്റെ മികച്ച സേവുകളും കാരണം അധികം വല കുലുക്കാനായില്ല. യു.എഫ്.സി താരം പി.വി അഖിൽ നാല് വീതവും ഇർഷാദ് കണ്ണൂർ ഒരു ഗോളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.