അജ്മാന്‍: യു.എ.ഇ യിലേക്ക് പുതിയ നിക്ഷേപങ്ങള്‍ കൊണ്ട് വരുന്നതിെൻറ ഭാഗമായി ആഗോള വിപണിയില്‍ അജ്മാന്‍ ഫ്രീസോണ്‍ പുതിയ ചുവടുവെപ്പുകള്‍ക്കൊരുങ്ങുന്നു. ആഗോള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ഈ വർഷം ലോകത്തെ അഞ്ചു പ്രധാനപ്പെട്ട വിപണന കേന്ദ്രങ്ങളില്‍ കൂടി അജ്മാന്‍ ഫ്രീസോണ്‍ ഓഫീസുകള്‍ തുറക്കും. അജ്മാന്‍ ഫ്രീസോണ്‍ നിലവില്‍ ഗണ്യമായ വിദേശ നിക്ഷേപം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിലെ ഒൻപത് ആഗോള ഓഫീസുകൾ വഴിയാണ് വിദേശ നിക്ഷേപം സാധ്യമാക്കുന്നത്. നിക്ഷേപകരുമായി സൗഹൃദപരമായ വ്യവഹാരങ്ങൾക്കും, ആഗോള നിക്ഷേപകർക്ക് അവരുടെ ബിസിനസ്സ് വളർത്തുന്നതിനുള്ള വിപുലമായ പ്ലാറ്റ്ഫോം ലഭ്യമാക്കാനും അജ്മാന്‍ ഫ്രീസോണിനു കഴിഞ്ഞിട്ടുണ്ടെന്ന് അജ്മാന്‍ ഫ്രീസോണ്‍ ഡയറക്ടർ ജനറൽ മഹ്മൂദ് അൽ ഹാഷിമി പറഞ്ഞു.
ഫ്രീസോണിെൻറ മാതൃകാപരമായ പ്രവര്‍ത്തനം വഴി ഏഷ്യ, ആഫ്രിക്ക, യുറോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിക്ഷേപകരെ ആകര്‍ഷിക്കുക വഴി 22,000 സംരംഭകരെ അജ്മാന്‍ ഫ്രീസോണില്‍ എത്തിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ അജ്മാന്‍ ഫ്രീസോണിെൻറ പുതിയ ആഗോള ഓഫീസ് അസർബൈജാൻ, ചൈന, സ്വിറ്റ്സർലൻറ്, കാനഡ, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ തുറക്കും.
കഴിഞ്ഞ നവംബറില്‍ മോസ്കോയിലും കഴിഞ്ഞ മേയിൽ സൈപ്രസിലും പുതിയ ഓഫീസ് തുറന്നിരുന്നു. സുസ്ഥിര അടിസ്ഥാനത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ തങ്ങളുടെ അന്താരാഷ്ട്ര ഓഫീസുകൾ ഫ്രീസോണിനെ സഹായിക്കും. സ്റ്റാർട്ട് അപ്പുകൾക്കും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കും ചെറുകിട സംരംഭകർക്കുമായി രൂപം നൽകിയ സ്മാർട്ട് ഇൻവെസ്റ്റ്മെൻറ് പാക്കേജുകൾ ഏറ്റെടുക്കുന്നതിൽ വൈവിധ്യമാർന്ന നിരവധി സംവിധാനങ്ങള്‍ ഫ്രീസോണ്‍ ഒരുക്കിയിട്ടുണ്ട്.
നിക്ഷേപകര്‍ക്ക് മാസാന്ത തവണ വ്യവസ്ഥയടക്കമുള്ള നിരവധി സൗകര്യങ്ങളും സംരംഭം വികസപ്പിക്കാനാവശ്യമായ സ്മാര്‍ട്ട് ഓഫീസുകളും വെയര്‍ ഹൌസ് സൗകര്യങ്ങളും ഒരുക്കും. നിക്ഷേപകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലൈസന്‍സ് അനുവദിക്കാനും ഫ്രീസോണ്‍ ശ്രമിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫൈസൽ അൽ നുഐമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.