ദുബൈ: ബലി പെരുന്നാൾ ആഘോഷവേളയിൽ സൗജന്യ പാർക്കിങും കൂടുതൽ നേരം മെട്രോ^ബസ് സൗകര്യങ്ങളുമൊരുക്കി റോഡ് ഗതാഗത അതോറിറ്റി. ബഹുനില പാർക്കിങ് ലോട്ടുകൾ ഒഴികെയുള്ള പാർക്കിങ് മേഖലകളിലെല്ലാം ആഗസ്റ്റ് 31(വ്യാഴാഴ്ച), സെപ്റ്റംബർ ഒന്ന്, രണ്ട്്, മൂന്ന് തീയതികളിൽ വാഹനങ്ങൾ സൗജന്യമായി നിർത്തിയിടാം. സെപ്റ്റംബർ നാല് (തിങ്കളാഴ്ച) മുതൽ പാർക്കിങ് ഫീസ് നൽകേണ്ടി വരും. ഉപഭോക്തൃ കേന്ദ്രങ്ങൾ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ മൂന്നു വരെ അവധിയായിരിക്കും. നാലാം തീയതി മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ആർ.ടി.എ സി.ഇ.ഒ യൂസുഫ് അൽ റിദ വ്യക്തമാക്കി.
വാഹന ടെസ്റ്റിങ്, റജിസ്ട്രേഷൻ സേവനങ്ങൾക്ക് ആഗസ്റ്റ് 31 മുതൽ അവധിയായിരിക്കും. സെപ്റ്റംബർ നാലു മുതൽ സർവീസ് പുനരാരംഭിക്കും.
െമട്രോ സേവനം കൂടുതൽ നേരം
ആഗസ്റ്റ് 31ന് പുലർച്ചെ 5.30നാരംഭിക്കുന്ന മെട്രോ ഒന്നാം തീയതി പുലർച്ചെ രണ്ടു മണിവരെ ഒാടും. പെരുന്നാൾ ദിനം വെള്ളിയാഴ്ചയാകയാൽ രാവിലെ 10 മണിക്കാണ് മെട്രോ ഒാടിത്തുടങ്ങുക. പിറ്റേന്ന് പുലർച്ചെ രണ്ടു മണി വരെയാണ് സർവീസ്. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലും പുലർച്ചെ അഞ്ചര മുതൽ പിറ്റേ ദിവസം പുലർച്ചെ രണ്ടുവരെ സർവീസ് തുടരും. ഗ്രീൻ ലൈനിലെ മെട്രോ ട്രെയിനുകൾ പുലർച്ചെ 5.50നാണ് ഒാടിത്തുടങ്ങുക.
റാശിദീയ, മാൾ ഒഫ് എമിറേറ്റ്സ്, ഇബ്നു ബത്തൂത്ത, ബുർജ് ഖലീഫ, അബൂഹൈൽ, ഇത്തിസലാത്ത് സ്റ്റേഷനുകൾക്ക് സമീപത്തെ ഫീഡർ ബസുകളും പുലർച്ചെ അഞ്ചു മുതൽ പിറ്റേനാൾ 2.10 വരെ ഒാടും.
ദുബൈ ട്രാമും കൂടുതൽ നേരം
ആഗസ്റ്റ് 31ന് പുലർച്ചെ 6.30നാരംഭിക്കുന്ന ട്രാം സർവീസ് ഒന്നാം തീയതി പുലർച്ചെ ഒരു മണിവരെ തുടരും. പെരുന്നാൾ ദിനം വെള്ളിയാഴ്ചയാകയാൽ രാവിലെ ഒമ്പതു മണിക്കാണ് മെട്രോ ഒാടിത്തുടങ്ങുക. പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയാണ് സർവീസ്. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലും പുലർച്ചെ ആറര മുതൽ പിറ്റേ ദിവസം പുലർച്ചെ ഒരു മണി വരെ സർവീസ് തുടരും.
ബസ് സർവീസ് ഇങ്ങിനെ:
ഗോൾഡ് സൂഖ്, ഗുബൈബ, ഖിസൈസ്, ജബൽ അലി എന്നീ ബസ് സ്റ്റേഷനുകൾ പുലർച്ചെ അഞ്ചു മുതൽ രാത്രി 12 മണിവരെ പ്രവർത്തിക്കും. സത്വ സ്റ്റേഷൻ പുലർച്ചെ അഞ്ചു മുതൽ രാത്രി 11.45 വരെ പ്രവർത്തിക്കും.
ഗുബൈബ പോലുള്ള പ്രധാന സ്റ്റേഷനുകളിൽ നിന്ന് ഷാർജയിലേക്ക് 24 മണിക്കൂർ ബസ് സർവീസ് ഉണ്ടാവും. അബൂദബിയിലേക്ക് പുലർച്ചെ നാലര മുതൽ രാത്രി 12മണിവരെയാണ് ബസ് സർവീസ്. യൂനിയൻ സ്റ്റേഷനിൽ നിന്ന് പുലർച്ചെ നാലര മുതൽ പിറ്റേ നാൾ 1.25 വരെയാണ് സർവീസ്. സബ്ക്കയിൽ നിന്ന് പുലർച്ചെ ആറേ കാൽ മുതൽ പുലർച്ചെ ഒന്നര വരെയും ദേര സിറ്റി സെൻറർ സ്റ്റേഷനിൽ നിന്ന് 5:35 മുതൽ രാത്രി 11:30 വരെയും കറാമയിൽ നിന്ന് രാവിലെ 6.10 മുതൽ രാത്രി 10.20 വരെയും അൽ അഹ്ലി ക്ലബ് സ്റ്റേഷനിൽ നിന്ന് പുലർച്ചെ 5.55 മുതൽ രാത്രി 10.15 വരെയുമാണ് സർവീസ്.
ഷാർജ അൽ താവൂൻ റൂട്ടിൽ പുലർച്ചെ അഞ്ചര മുതൽ രാത്രി പത്തു വരെ, അജ്മാൻ റൂട്ടിൽ പുലർച്ചെ 4.27 മുതൽ രാത്രി 11വരെ, ഫുജൈറ, ഹത്ത റൂട്ടുകളിൽ പുലർച്ചെ അഞ്ചര മുതൽ രാത്രി ഒമ്പതര വരെയും ബസ് ഒാടും.
ജല ഗതാഗത സമയക്രമം ഇങ്ങിനെ
മറീന സ്റ്റേഷനിൽ നിന്ന് വാട്ടർ ബസ് ഉച്ചക്ക് 12മുതൽ അർധ രാത്രി 12 വരെയും വാട്ടർ ടാക്സി രാവിലെ ഒമ്പതു മുതൽ രാത്രി 10 വരെയും സർവീസ് നടത്തും.
ഗുബൈബ, മറീന സ്റ്റേഷനുകളിൽ നിന്ന് ദുബൈ ഫെറി ദിവസേന അഞ്ച് സർവീസ് നടത്തും. രാവിലെ 11, ഉച്ച 1.00, 3.00, 5.00,6.30 എന്നീ സമയങ്ങളിലാണ് സർവീസ്. അൽ ജദ്ദാഫിൽ നിന്ന് ദുബൈ കനാൽ സ്റ്റേഷനിലേക്ക് ദിവസേന മൂന്ന് സർവീസ് വീതമുണ്ടാവും. രാവിലെ പത്തു മണി, ഉച്ചക്ക് 12, വൈകീട്ട് അഞ്ചര എന്നിങ്ങനെയാണ് സമയം.
ദുബൈ കനാലിൽ നിന്ന് ജദ്ദാഫിലേക്ക് ഉച്ചക്ക് 12.05, 2.05, രാത്രി 7.35 എന്നിങ്ങനെ മൂന്ന് സർവീസ്. ശൈഖ് സായിദ് സ്റ്റേഷനിൽ നിന്ന് രാവിലെ ആറു മുതൽ അർധ രാത്രി 12 വരെ ട്രിപ്പുകളുണ്ടാവും.
വൈദ്യുത അബ്രകൾ ബുർജ് ഖലീഫയിൽ രാവിലെ ആറു മുതൽ രാത്രി 11.30 വരെയും, ജദ്ദാഫിലും ബനിയാസിലും വൈകീട്ട് നാലു മുതൽ 11.00 വരെ, മംസാറിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 12വരെ, എ.സി അബ്രകൾ ജദ്ദാഫിലും ഫെസ്റ്റിവൽ സിറ്റിയിലും നിന്ന് രാവിലെ ഏഴു മുതൽ അർധരാത്രി 12 വരെ സർവീസ് നടത്തും.
പരമ്പരാഗത അബ്രകൾ ദുബൈ ക്രീക്കിൽ (ബനിയാസ്, ഒാൾഡ് സൂഖ്) നിന്ന് സെപ്റ്റംബർഒന്നിന് അർധരാത്രി 12 മുതൽ പിറ്റേന്ന് രാത്രി 12 വരെ സർവീസ് നടത്തും. ശൈഖ് സായിദ് റോഡ് സ്റ്റേഷനിൽ നിന്ന് വൈകീട്ട് നാലു മുതൽ രാത്രി 11.30 വരെയാണ് സർവീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.