അബൂദബി: മവാഖിഫിനുകീഴിലുള്ള പൊതു പാര്‍ക്കിങ് പുതുവര്‍ഷാരംഭ ദിനത്തില്‍ സൗജന്യം. ജനുവരി രണ്ടിന് രാവിലെ എട്ട് വരെയാണ് പാര്‍ക്കിങ് ഫീസ് ഒഴിവാക്കിയിരിക്കുന്നത്. മുസഫ എം-18 ട്രിക്ക് പാര്‍ക്കിങ് ലോട്ടിനും തീരുമാനം ബാധകമാണ്. പുതുവര്‍ഷദിനത്തില്‍ ദര്‍ബ് ടോള്‍ ഗേറ്റ് സംവിധാനവും ഫീസ് ഈടാക്കുകയില്ല.
കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ ജനുവരി ഒന്നിന് പ്രവര്‍ത്തിക്കില്ലെന്ന് എ.ഡി മൊബിലിറ്റി അറിയിച്ചു. ജനുവരി രണ്ടുമുതല്‍ കേന്ദ്രങ്ങള്‍ തുറക്കും. അബൂദബി മൊബിലിറ്റി വെബ്സൈറ്റ്, ദര്‍ബി, ദര്‍ബ് വെബ്സൈറ്റുകള്‍, ആപ്പുകള്‍ എന്നിവ മുഖേനയും താം പ്ലാറ്റ്ഫോം മുഖേനയും ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി സേവനങ്ങള്‍ തേടാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ആഴ്ചാന്ത്യ, പൊതു അവധി ഷെഡ്യൂളുകള്‍ അനുസരിച്ച് പൊതു ബസുകള്‍ സര്‍വിസ് നടത്തും. ആവശ്യക്കാരുടെ എണ്ണമനുസരിച്ച് അധിക റീജ്യനല്‍, ഇന്റര്‍സിറ്റി ബസുകള്‍ അനുവദിക്കും. അബൂദബി മൊബിലിറ്റി വെബ് സൈറ്റ്, ദര്‍ബി ആപ്പ്, അല്ലെങ്കില്‍ ഗൂഗിള്‍ മാപ്പ് എന്നിവയിലൂടെ ബസുകളുടെ സമയവും റൂട്ടും അറിയാനാവും. 800850 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ ഉപയോക്താക്കള്‍ക്ക് സഹായം തേടാവുന്നതാണ്.
പുതുവര്‍ഷപ്പിറവിയുടെ ഭാഗമായി എമിറേറ്റിലെ പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നീല ചിഹ്നങ്ങളാല്‍ വ്യക്തമാക്കിയിട്ടുള്ളതും എല്ലാ ദിവസങ്ങളിലും പൊതു അവധിദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതുമായ സ്മാര്‍ട്ട് പാര്‍ക്കിങ് ലോട്ടുകളും പെയ്ഡ് പബ്ലിക് പാര്‍ക്കിങ് മേഖലകളും ഈ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.