മലബാർ ഗ്രൂപ്പിന്‍റെ സഹകരണത്തോടെ ദുബൈ കെ.എം.സി.സി നടപ്പാക്കുന്ന മെഡ്-ആക്സസ് പദ്ധതിയുടെ ലോഗോ പ്രകാശനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് നിർവഹിക്കുന്നു
ദുബൈ: കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് ഇനി രോഗം വന്നാൽ ഡോക്ടറെ മാത്രം കണ്ടാൽ മതി. മരുന്ന് സൗജന്യമായി ദുബൈ കെ.എം.സി.സി ലഭ്യമാക്കും. മലബാർ ഗോൾഡ് ജ്വല്ലറി ഗ്രൂപ്പിന്‍റെ സഹകരണത്തോടെ ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന മെഡ് ആക്സസ് പദ്ധതി വഴിയാണ് ഈ സേവനം.
മരുന്ന് സൗജന്യമായി ലഭിക്കുന്നതിന് ദുബൈ കെ.എം.സി.സി ഓഫീസിൽ ഡോക്‌ടറുടെ കുറിപ്പടിയുമായി നേരിട്ടെത്തണം. അർഹരായവർക്ക് ബിലാൽ ഫാർമസി മുഖേനയാണ് ആവശ്യപ്പെടുന്ന സ്ഥലത്ത് മരുന്നുകൾ എത്തിച്ചുനൽകുക. പദ്ധതിയുടെ ലോഗോ പ്രകാശനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ് നിർവഹിച്ചു. ദുബൈ കെ.എം.സി.സി കമ്യൂണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി ബോർഡ് ഡയറക്ടർ റാഷിദ് അസ്‌ലം, മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, അൽ ഷിഫ മെഡിക്കൽ ഗ്രൂപ് ഡയറക്ടർ ഡോ.ഇജാസ് ഖാദർ, ദുബൈ കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി നാസർ മുല്ലക്കൽ, സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടിയിൽ, ഒ. മൊയ്തു, റഈസ് തലശ്ശേരി, ആർ. ഷുക്കൂർ, അഹമ്മദ് ബിച്ചി, അബ്‌ദുറഹിമാൻ പുതിയോട്ടിൽ (പി.ആർ.ഒ മലബാർ ഗോൾഡ്), അർഷദ് അബൂബക്കർ (സി.എസ്.ആർ വിഭാഗം മലബാർ ഗ്രൂപ്) എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.