ഷാർജ: അൽ ഷംസ് മെഡിക്കൽ ഗ്രൂപ്പിന്‍റെ 23-ാം വാർഷികത്തോടനുബന്ധിച്ച് പേസ് ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുവൈല കൽബ റോഡിലുള്ള അൽ ഷംസ് മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്‍ററിൽ ജൂൺ 19 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ 11.30 വരെ നടക്കുന്ന ക്യാമ്പിൽ വിറ്റാമിൻ ഡി, ക്രിയാറ്റിനിൻ അടക്കമുള്ള ലാബ് ടെസ്റ്റുകൾ ന്യൂറോളജി, കാർഡിയോളജി അടക്കമുള്ള അമ്പതോളം ഡോക്ടർമാരുടെ സേവനം എന്നിവ സൗജന്യമായി ലഭിക്കും.
എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്ന് അൽ ഷംസ് മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.എ. ശംസുദ്ധീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.