അൽെഎൻ: 17 വർഷം ആരുടെയും ശ്രദ്ധയിൽ പെടാതെ കഴിഞ്ഞ അപൂർവ ഇനം കുറുക്കൻ കാമറയിൽ പതിഞ ്ഞു. വൾപ്സ് കാന എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന ബ്ലാൻസ്ഫോർഡ്സ് കുറുക ്കെൻറ ദൃശ്യങ്ങളാണ് അബൂദബി പരിസ്ഥിതി ഏജൻസി അൽെഎനിലെ ജബൽ ഹഫീഥിൽ സ്ഥാപിച്ച കാമറയിൽ ലഭിച്ചത്. മാർച്ച് ആദ്യത്തിലാണ് ഇതിെൻറ ദൃശ്യങ്ങൾ പതിഞ്ഞത്. 40 മുതൽ 50 വരെ സെൻറീമീറ്റർ നീളമുണ്ടാകുന്ന ഇൗയിനം കുറക്കൻമാർക്ക് മൂന്ന് മുതൽ നാല് വരെ കിലോ മാത്രമേ ഭാരമുള്ളൂ. വലിയ പാറക്കൂട്ടങ്ങളിൽ മാളം നിർമിക്കുന്ന ഇവയെ പർവത പ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. കിഴുക്കാംതൂക്കായ ചരിവുകൾ അനായാസം കയറാൻ കഴിയുന്ന അപൂർവ കുറുനരി ഇനങ്ങളിൽ ഒന്നാണിത്. നേരം ഇരുട്ടിയാൽ മാത്രമേ ഇവ പുറത്തിറങ്ങൂ. ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ, തുർക്കി, ഇസ്രായേൽ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും ഇവയെ കണ്ടുവരുന്നുണ്ട്. എരിത്രിയ, സുഡാൻ, യമൻ രാജ്യങ്ങളിലും ഇവ ഉണ്ടായേക്കുമെന്ന് കരുതപ്പെടുന്നു.
ഉഷ്ണത്തെ ചെറുക്കാനുള്ള വലിയ ചെവികളോടു കൂടിയ ഇൗയിനം കുറുക്കനെ കുറിച്ച് 1877ൽ ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞാനായ വില്യം തോമസ് ബ്ലാൻഫോർഡ് ആണ് ആദ്യമായി വിവരണം നൽകിയത്. അതിനാലാണ് ഇവ ബ്ലാൻഫോർഡ്സ് കുറുക്കൻ എന്ന് അറിയപ്പെടുന്നത്. യു.എ.ഇയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗങ്ങളിൽ ഒന്നാണ് ഇവ. അധികൃതർ സ്വീകരിക്കുന്ന സംരക്ഷണ നടപടികൾ കൊണ്ട് ഇൗ ഇനത്തിെൻറ വംശവർധനയുണ്ടാകുന്നുെവന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.