മുഹമ്മദ് കുട്ടി
അജ്മാന്: മലപ്പുറം പുത്തനത്താണി അല്ലൂർ തയ്യിൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ ഹാജി 1981 ജനുവരിയിലാണ് റാസൽഖൈമ അൽഗെയിൽ എന്ന സ്ഥലത്തെത്തിയത്. ഒരുവർഷം അറബി വീട്ടിൽ ജോലിചെയ്തു. പിന്നീട് സുഹൃത്ത് ടി.പി. മുഹമ്മദ്ക്കാെൻറ സഹായത്തോടുകൂടി റാസൽ ഖൈമയിലെ അൽഗെയിൽ ഒരു കട തുറന്നു. മൂന്ന് വർഷം അവിടെ ജോലിചെയ്തു.
1984െൻറ തുടക്കത്തിൽ അടുത്ത വാദി ലൈമിൽ ടി.പി. മുഹമ്മദ്ക്കാെൻറ തന്നെ കടയിൽ ജോലിക്ക് കയറി. പിന്നീട് ആ സ്ഥാപനം സ്വന്തമായി 37 വർഷം നടത്തി. ഏതാനും അറബികള്‍ മാത്രം താമസിക്കുന്ന പ്രദേശമായിരുന്നു അത്. വിദേശികളായിട്ട് ആരും ഉണ്ടായിരുന്നില്ല. നല്ല റോഡോ വെള്ളമോ ഇല്ലാത്ത പ്രദേശമായിരുന്നു. താമസസൗകര്യത്തിനും ഏറെ ബുദ്ധിമുട്ടിയിരുന്നു. സ്ഥാപനത്തിലെ ഫ്രീസറിന് മുകളിലായിരുന്നു ഉറക്കം.
ഭക്ഷണം പാചകംചെയ്യാനോ മറ്റോ സൗകര്യം ഇല്ലാതിരുന്നതിനാല്‍ കേക്കും ജൂസും ആയിരുന്നു മുഖ്യഭക്ഷണം. പിന്നീട് അനുജന്മാരേയും പെങ്ങളുടെ മകനെയും ഈ സ്ഥാപനത്തിലേക്ക് കൊണ്ടുവന്നു. 1984 ആഗസ്റ്റ് 15ന് എടക്കുളം കര്ത്തേരി മൈമൂനയെ വിവാഹം ചെയ്തു. നാലു പെൺമക്കളിൽ മൂന്ന് പേരുടെയും കല്യാണം കഴിഞ്ഞു. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം നാട്ടിൽ കഴിയണമെന്ന ആഗ്രഹത്തോടെയാണ് മുഹമ്മദ് കുട്ടി യാത്ര തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.