ദുബൈയിൽ ചെറുവിമാനം തകര്‍ന്ന അപകടം: മരണം നാലായി

ദുബൈ:ദുബൈ വിമാനത്താവളത്തില്‍ ചെറുവിമാനം തകര്‍ന്നുവീണ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. വിമാനത്തിലുണ്ടായ ിരുന്ന മൂന്ന് ബ്രിട്ടീഷ് പൗരന്‍മാരും, ഒരു ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ് മരിച്ചതെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വ്യാഴാഴ്ചയാണ് ദുബൈ വിമാനത്താവളത്തില്‍ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള DA 43 വിമാനം തകര്‍ന്നുവീണത്.

ചെറുവിമാനം ഉപയോഗിച്ച് വിമാനത്താവളത്തിന്റെ ഭൂതല നാവിഗേഷന്‍ സംവിധാനത്തിന്റെ പരിശോധനക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതെ തുടര്‍ന്ന് അൽപ നേരം ദുബൈ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരുന്നു. ചില വിമാനങ്ങൾ വഴിതിരിച്ചു വിടുകയും ചെയ്തു.

നാല് പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് പൈലറ്റും സഹായിയും സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. വിമാനത്താവള പ്രവർത്തനം ഇപ്പോൾ സാധാരണ നിലയിലാണ്.

Tags:    
News Summary - Four dead in small plane crash near Dubai airport- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.