അജ്മാന്: കഴിഞ്ഞവര്‍ഷം നാലേമുക്കാല്‍ കോടി ദിര്‍ഹമിെൻറ സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കി അജ്മാന് പൊലീസ്. ചെക്കിടപാടുകള്‍, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബം, സിവിൽ, തൊഴിൽ തർക്കങ്ങൾ എന്നിവ ഉള്‍പ്പെടുന്ന സാമ്പത്തിക തര്‍ക്കങ്ങളാണ് അജ്മാന് പൊലീസ് മുന്‍കൈയെടുത്ത് രമ്യമായി പരിഹരിച്ചത്. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ സഹിഷ്ണുതയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അജ്മാൻ പൊലീസ് ആരംഭിച്ച വ്യവഹാരികൾ തമ്മിലുള്ള സൗഹാർദപരമായ ഇടപെടലുകളാണ് വിജയം കണ്ടതെന്ന് ഡയറക്ടർ കേണൽ അലി ജാബർ അൽ ഷംസി പറഞ്ഞു.
സാമ്പത്തിക തർക്കങ്ങൾ വ്യവഹാരികൾക്കിടയിൽ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ച മൊത്തം റിപ്പോർട്ടുകളുടെ 15 ശതമാനം പരിഹരിക്കാന്‍ കഴിഞ്ഞു. ഒരു പാർട്ടിയുടെ താൽപര്യത്തെ സ്വാധീനിക്കുന്നതിൽ പൊലീസ് സ്റ്റേഷനുകൾ ഒരു വിധത്തിലും ഇടപെടുന്നില്ലെന്നും ആരെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചാൽ ഒത്തുതീർപ്പിെൻറ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ പ്രതികൾ പലപ്പോഴും ക്രിമിനലുകളായിരിക്കില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ മധ്യസ്ഥനായി നിന്ന് പ്രശ്ന പരിഹാരത്തിനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഇതു വഴി പലരെയും പുതുജീവിതത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതായും കേണൽ അലി ജാബർ അൽ ഷംസി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.