ദുബൈ: സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കുള്ള ലോകത്തെ ഏറ്റവും വലിയ സാേങ്കതിക മത്സരമായ ‘എഫ് വൺ ഇൻ സ്കൂൾസ്’ ഫൈനലിൽ യു.എ.ഇയെ പ്രതിനിധീകരിച്ച് മലയാളികൾ ഉൾപ്പെടുന്ന സംഘം പെങ്കടുക്കും. ദുബൈ അൽ വർഖയിെല ഒൗർ ഒാൺ ഹൈസ്കൂളിലെ അഞ്ചംഗ സംഘമാണ് സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നു വരെ മലേഷ്യയിൽ ആരംഭിക്കുന്ന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്.മലയാളികളായ ക്രിസ് ജേക്കബ്, മിഥുൽ നായർ, സിദ്ദാർഥ് സോമൻ, സിദ്ദാർഥ് പ്രദീപ് കുമാർ, ഗുജറാത്തിൽ നിന്നുള്ള പർവ് ജോഷി എന്നിവരാണ് ‘ടീം 21 മീറ്റർ പെർ സെക്കൻറ് ’എന്ന സംഘത്തിലുള്ളത്.
ഫോർമുല വൺ മത്സരത്തിലെ കാറുകളുടെ ചെറിയ രൂപമുണ്ടാക്കി 20 മീറ്റർ ട്രാക്കിൽ ഒാടിക്കുന്നതാണ് മത്സരം. 50 ഗ്രാമിൽ താഴെ മാത്രം ഭാരമുള്ള കാർ ഒരു സെക്കൻറിനുള്ളിൽ 20 മീറ്റർ താണ്ടണം. കാർബൺ ഡൈയോക്സൈഡ് നിറച്ച ചെറിയ സിലിണ്ടർ കത്തിച്ചാണ് കാറിന് പായാനുള്ള ഉൗർജം നൽകുന്നത്. കാറിെൻറ വേഗതക്ക് പുറമെ കുട്ടികളുടെ മാർക്കറ്റിങ്, അവതരണം, എൻജിനീയറിങ് പാടവവും വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തുകയെന്ന് സംഘം അബൂദബി യാസ് മറീനയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.തടിയും പോളിമറും ചേർന്നുള്ള ദീർഘചതുര കട്ടയിൽ നിന്ന് കമ്പ്യൂട്ടറിെൻറ സഹായത്തോടെ കാറിെൻറ രൂപകൽപ്പന നിർവഹിക്കുന്നതും പെയിൻറ് ചെയ്യുന്നതുമെല്ലാം കുട്ടികളാണ്.
40 രാജ്യങ്ങളിൽ നിന്നുള്ള 17000 സ്കൂളുകളിലെ 90 ലക്ഷം കുട്ടികളാണ് ഫൈനൽ ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള വിവിധ മേഖല,ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പെങ്കടുത്തത്. 25 രാജ്യങ്ങളിൽ നിന്നുള്ള 55 ടീമുകളാണ് അന്തിമ മത്സര ഒരു സെകൻറിനകം 20 മീറ്റർ താണ്ടുകയാണ് യു.എ.ഇ ടീമിെൻറ ലക്ഷ്യമെന്ന് ടീം മാനേജറും കാറിെൻറ രൂപകൽപ്പന നിർവഹിച്ചയാളുമായ ക്രിസ് ജേക്കബ് പറഞ്ഞു. മറ്റു രണ്ടു ടീമുകൾ കൂടി യു.എ.ഇയിൽ നിന്ന് പെങ്കടുക്കുന്നുണ്ടെങ്കിലും പ്രഫഷണൽ വിഭാഗത്തിൽ ‘ടീം 21 മീറ്റർ പെർ സെക്കൻറ് ’ ടീം മാത്രമാണ് മത്സരിക്കുന്നത്. പരിപാടിയിൽ പെങ്കടുക്കാനുള്ള ഒരുക്കങ്ങൾക്കും മറ്റുമായി രണ്ടു ലക്ഷം ദിർഹത്തോളം ചെലവ് വരും. ഇത് വഹിക്കാൻ വിവിധ സ്പോൺസർമാർ തയാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.