അബ്ദുല്ല കുഞ്ഞി

ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന കണ്ണൂർ സ്വദേശി നിര്യാതനായി

ദുബൈ: യു.എ.ഇ രാഷ്ട്ര പിറവിക്ക്​ മുമ്പ്​ ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശി പി.പി. അബ്ദുല്ല കുഞ്ഞി(94)നിര്യാതനായി. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച രാവിലെയായിരുന്നു മരണം. 1950കളിൽ സിംഗപ്പൂരിലാണ്​ അബ്ദുല്ല കുഞ്ഞിയുടെ നയതന്ത്ര ജീവിതം ആരംഭിച്ചത്.

ബ്രിട്ടീഷ് ഗവൺമെന്റിന് കീഴിലുള്ള ബ്രിട്ടീഷ് എംബസിയിൽ അഞ്ച് പതിറ്റാണ്ടിലേറെ പ്രവർത്തിച്ചു. പ്രവാസത്തിന്‍റെ ആദ്യകാലത്ത്​ അനേകം പ്രവാസികൾക്ക് സഹായവും അത്താണിയുമായിരുന്നു. ബുധനാഴ്ച മഗ്‌രിബ് നിസ്കാര ശേഷം ദുബൈ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി. യു.എ.ഇയിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാരായ യാസർ, റഈസ്, അഫ്സൽ, ഷബീർ, ആയിഷ എന്നിവർ മക്കളാണ്.

Tags:    
News Summary - former British Pro Consul General, Kannur native, passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.